സ്വന്തം മുഖം തന്നെ മുഖത്ത് വരച്ച് വീണ്ടും തരംഗമായി ചിത്രകാരി- അമ്പരപ്പിക്കുന്ന ചിത്രങ്ങൾ

മുഖം കാൻവാസാക്കിയ ഡെയ്‌ൻ യൂൻ എന്ന പെൺകുട്ടി സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. കൊറിയൻ മെയ്ക്കപ്പ് ആർട്ടിസ്റ്റായ ഡെയ്‌ൻ മുൻപ് മുഖത്ത് ത്രീഡി പെയിന്റിംഗ് ചെയ്ത് ശ്രദ്ധേയയായിരുന്നു. ഇപ്പോൾ സ്വന്തം മുഖം തന്നെ മുഖത്ത് വരച്ച് ശ്രദ്ധിക്കപ്പെടുകയാണ് ഡെയ്‌ൻ യൂൻ.

ഇൻസ്റ്റാഗ്രാമിലും മറ്റും ചിത്രങ്ങൾ കാണുന്നതുപോലെ ഗ്രിഡ് രീതിയിലാണ് സ്വന്തം ഫോട്ടോകൾ മുഖത്തേക്ക് ഡെയ്‌ൻ പകർത്തിയിരിക്കുന്നത്. ആരും അമ്പരന്നു പോകുന്ന തരത്തിലുള്ള ചിത്രങ്ങളാണിത്. വളരെ രസകരവും കൗതുകവുമാണ് ടെയ്‌നിന്റെ ഓരോ ചിത്രങ്ങളും.

ത്രീഡി ചിത്രങ്ങളിലൂടെയാണ് ഡെയ്‌ൻ കൂടുതലും വാർത്തകളിൽ നിറഞ്ഞത്. മുൻപ് ഡെയ്‌ൻ മുഖത്ത് പെയിന്റിംഗ് ചെയ്യുന്ന വീഡിയോ കേരളത്തിലും വൈറലായിരുന്നു.