പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രത്തോട് ഇപ്പോൾ ആവശ്യപ്പെടാനാകില്ല: ഹൈക്കോടതി

പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇപ്പോൾ കേന്ദ്രത്തോട് ആവശ്യപ്പെടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവ് പ്രായോഗികമല്ലെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ടി ആർ രവിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെഎംസിസി നല്‍കിയ ഹര്‍ജി പരിഗണിച്ചുക്കൊണ്ടാണ് ഹൈക്കോടതി ഇങ്ങനൊരു പരാമര്‍ശം നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാദം കേട്ടത്‌.

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരളം മാത്രമാണ് ഇത്ര ശക്തമായി ആവശ്യമുന്നയിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു.