മരച്ചീനിയിൽ എലി, ചക്കകുരുവിൽ മാൻ; വൈറലായി ചിത്രങ്ങൾ, കലാകാരനെ തിരഞ്ഞ് സോഷ്യൽ മീഡിയ

May 10, 2020
art

ലോക്ക് ഡൗൺ കാലം നിരവധിപ്പേരാണ് തങ്ങളുടെ സർഗവാസനകൾ വളർത്താൻ ഉപയോഗിക്കുന്നത്. വിരസത മാറ്റാൻ ചെയ്യുന്ന പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ കയറി ഹിറ്റാകാറുമുണ്ട്. ഇതിനോടകം നിരവധി കലാകാരന്മാരെ ജനങ്ങൾക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു സൈബർലോകം.

ഇപ്പോഴിതാ ചില രസകരമായ കലാസൃഷ്ടികളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മരച്ചീനിയിൽ എലി, ചക്കകുരുവിൽ മാൻ, ചക്കമുള്ളിൽ ചെരുപ്പ്… തുടങ്ങി രസകരമായ നിരവധി ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

Read also: ‘ജന്മം കൊണ്ട് അമ്മയായവർക്ക് മാത്രമല്ല, സ്നേഹം കൊണ്ട് അമ്മയായവർക്കും മാതൃ ദിനാശംസകൾ’

എന്നാൽ ചിത്രങ്ങൾ വൈറലായതോടെ നിരവധി ആളുകൾ ഈ കലാകാരന്മാരെയും തിരയുകയാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് ഇത്തരം മനോഹരമായ നിരവധി രൂപങ്ങളാണ് ഈ കലാകാരൻമാർ സൃഷ്ടിക്കുന്നത്. ഇതിനോടകം തന്നെ ഇത്തരം നിരവധി സൃഷ്ടികൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. എന്തായാലും സമൂഹമാധ്യമങ്ങളിൽ നിന്നും അഭിനന്ദനപ്രവാഹങ്ങളാണ് ഈ കലാകാരന്മാർക്ക് ലഭിക്കുന്നതും.

സോഷ്യൽ മീഡിയയിൽ ഹിറ്റായ ചില കലാസൃഷ്ടികൾ കാണാം.

Story Highlights:  viral art works