24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 5000-ല്‍ അധികം പേര്‍ക്ക്‌

May 18, 2020
Covid 19 worldwide updates

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് രാജ്യം. ഇതുവരെയും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അയ്യായിരത്തില്‍ അധികം ആളുകള്‍ക്ക് ഇന്ത്യയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു.

5242 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകളാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 157 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.

Read more: വൈദ്യുത ലൈനില്‍ കുടുങ്ങിയ കുട്ടിക്കുരങ്ങനെ സാഹസികമായി രക്ഷിച്ച് അമ്മക്കുരങ്ങ്: വൈറല്‍ വീഡിയോ

ഇതുവരെ രാജ്യത്ത് 96,169 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3029 പേര്‍ കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തു. 36,823 പേര്‍ രോഗത്തില്‍ നിന്നും ഇതുവരെ മുക്തരായി. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 33,053 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1198 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Story highlights: Latest updates Covid 19 cases in India