ഒന്നരലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗ ബാധിതര്‍

May 27, 2020
Covid

മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നുണ്ടെങ്കിലും രാജ്യത്ത് കൊറോണ വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. ഇതുവരെ ഒന്നരലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6387 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഇതുവരെ 1,52,767 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 170 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണ നിരക്ക് 4337 ആയി.

Read more: “ശരീരത്തിനേ പരിമിതികളുള്ളൂ, മനസ്സിന് അതില്ല”; ആടുജീവിതത്തിലെ നജീബ് ആയ അനുഭവം പങ്കുവെച്ച് പൃഥ്വിരാജ്‌

നിലവില്‍ 83,004 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്. 64,425 പേര്‍ ഇതുവരെ രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രിയിലാണ് ഏറ്റവും അധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 54,758 പേര്‍ക്ക് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു.

Story highlights: 1.51 lakh corona virus cases in India