പ്രേംനസീർ ഇത്രയധികം സിനിമകളിലഭിനയിച്ചതിന് പിന്നിലെ രസകരമായ നയം- സിനിമാ വിശേഷങ്ങളുമായി “filmy FRIDAYS!”ൽ ബാലചന്ദ്ര മേനോൻ

May 30, 2020

അനുഭവങ്ങളാണ് ഒരു സിനിമാക്കാരാനെന്ന നിലയിൽ ബാലചന്ദ്ര മേനോനെ വേറിട്ട് നിർത്തുന്നത്. ഒരു മാധ്യമപ്രവർത്തകനായും നടനായും സംവിധായകനായുമെല്ലാം സിനിമാലോകത്തെ അടുത്തറിഞ്ഞ വ്യക്തിത്വമാണ് ബാലചന്ദ്ര മേനോന്റേത്. “filmy FRIDAYS!”ലൂടെ അദ്ദേഹം പങ്കുവയ്ക്കുന്ന കോടമ്പാക്കം വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. “filmy FRIDAYS!”ന്റെ പുതിയ എപ്പിസോഡിൽ സൂപ്പർതാരങ്ങളെ നേരിൽ കാണുകയും അടുത്തറിയുകയും ചെയ്ത സംഭവബഹുലമായ അനുഭവങ്ങളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

മാധ്യമപ്രവർത്തകനായി വെള്ളിത്തിരയിലേക്ക് എത്തിയ ശേഷം ഒരു സിനിമ സെറ്റിൽ ആദ്യമായി ചെല്ലുകയാണ് ബാലചന്ദ്ര മേനോൻ. പ്രേം നസീർ, കെ പി ഉമ്മർ, അടൂർ ഭാസി എന്നിവരെ പരിചയപ്പെട്ട വിശേഷവും അപ്രതീക്ഷിതമായി സംഭവിച്ച ഒരു പ്രശ്നവുമൊക്കെയാണ് “filmy FRIDAYS!”ൽ അദ്ദേഹം പങ്കുവയ്ക്കുന്നത്.

മലയാള സിനിമയുടെ നിറസാന്നിധ്യമായ ഈ താരങ്ങളുടെ സ്വഭാവ സവിശേഷതയും മറ്റു താരങ്ങളെ അപേക്ഷിച്ച് പ്രേംനസീർ കൂടുതൽ സിനിമകളിൽ അഭിനയിച്ചതിന്റെ നയപരമായ രഹസ്യവുമാണ് ബാലചന്ദ്രമേനോൻ ഈ എപ്പിസോഡിൽ രസകരമായി പങ്കുവയ്ക്കുന്നത്.

Read More:സിനിമയുടെ നിഗൂഢ സൗന്ദര്യം കാത്തുസൂക്ഷിച്ച എം ജി ആറിന്റെ വിജയ രഹസ്യം- താര സാമ്രാജ്യത്തിലേക്കുള്ള ചുവടുവയ്‌പ്പിനെക്കുറിച്ച് ബാലചന്ദ്ര മേനോൻ “filmy FRIDAYS!”ൽ

എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7 മണിക്കാണ് “filmy FRIDAYS!” എത്തുന്നത്. ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലിൽ വീഡിയോ ലഭ്യമാണ്.

Story highlights-balachandra menon’s filmy fridays latest episode