വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍

May 30, 2020
nline classes from June 1st

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിയ്ക്കുന്നു. അതേസമയം സ്മാര്‍ട്‌ഫോണ്‍, ടിവി എന്നിവയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കും. ഇത്തരം വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്ഷയകേന്ദ്രങ്ങള്‍, വായനാശാലകള്‍, അയല്‍വീടുകള്‍ തുടങ്ങിയവയുടെ സേവനവനും പ്രയോജനപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ലഭ്യമാക്കും. ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുന്നതിന് മുന്നേ അധ്യാപകര്‍ കുട്ടികള്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കും.

അതേസമയം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ കൈറ്റ് വിക്ടേഴ്‌സിന്റെ മൊബൈല്‍ ആപ്പിലും വെബ്ബിലും സോഷ്യല്‍മീഡിയ പേജുകളിലും ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kite.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ക്ലാസുകള്‍. പ്ലസ് വണ്ണിനെ ക്ലാസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബന്ധപ്പെട്ട അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയക്രമം

പ്ലസ് ടു- രാവിലെ 8.30 മുതല്‍ 10.30 വരെ (പുനഃസംപ്രേക്ഷണം രാത്രി 7 മുതല്‍ 9 വരെ)
പത്താം ക്ലാസ്- രാവിലെ 11 മുതല്‍ 12.30 വരെ (പുനഃസംപ്രേക്ഷണം വൈകിട്ട് 5.30 മുതല്‍ 7.30 വരെ)
ഒന്നാം ക്ലാസ്- രാവിലെ 10.30 മുതല്‍ 11 വരെ
രണ്ടാം ക്ലാസ്- ഉച്ചയ്ക്ക് 12.30 മുതല്‍ 1 വരെ
മൂന്നാം ക്ലാസ്- ഉച്ചതിരിഞ്ഞ് ഒന്ന് മുതല്‍ 1.30 വരെ
നാലാം ക്ലാസ്- ഉച്ചതിരിഞ്ഞ് ഒന്നര മുതല്‍ രണ്ട് വരെ
അഞ്ചാം ക്ലാസ്- 2 മുതല്‍ രണ്ടര വരെ
ആറാം ക്ലാസ്- രണ്ടര മുതല്‍ 3 വരെ
ഏഴാം ക്ലാസ്- 3 മുതല്‍ മൂന്നര വരെ
എട്ടാം ക്ലാസ്- മൂന്നര മുതല്‍ 4 വരെ
ഒന്‍പതാം ക്ലാസ്- നാലര മുതല്‍ അഞ്ചര വരെ.

Story highlights: online classes from June 1st