റഷ്യന്‍ ഭാഷയിലേയ്ക്ക് മൊഴി മാറ്റാനൊരുങ്ങി മമ്മൂട്ടി ചിത്രം ‘മാസ്റ്റര്‍പീസ്’

May 26, 2020
Mammootty Movie Masterpiece to be dubbed in Russian Language

ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമ റഷ്യന്‍ ഭാഷയിലേയ്ക്ക് മൊഴി മാറ്റുന്നു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ മാസ്റ്റര്‍പീസ് എന്ന ചിത്രമാണ് റഷ്യന്‍ ഭാഷയിലേയ്ക്ക് മൊഴിമാറ്റുന്നത്. അജയ് വാസുദേവ് ഒരുക്കിയ ചിത്രമാണ് മാസ്റ്റര്‍പീസ്.

അതേസമയം റോയല്‍ സിനിമാസിന്റെ ബാനറില്‍ എഴുത്തുകാരനായ സി എച്ച് മുഹമ്മദ് നിര്‍മ്മിച്ച മാസ്റ്റര്‍പീസ് എന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേയ്ക്ക് നേരത്തെ മൊഴി മാറ്റിയിട്ടുണ്ട്. ഫോര്‍ സീസണ്‍ ക്രിയേഷന്‍സ് ആണ് ചിത്രം റഷ്യന്‍ ഭാഷയിലേയക്ക് മൊഴി മാറ്റുന്നത്.

Read more: അയ്യപ്പനും കോശിയും’ ഹിന്ദിയിലേയ്ക്ക്

മാസ്റ്റര്‍പീസ് എന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് ഉദയ് കൃഷ്ണയാണ്. ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി, പാഷാണം ഷാജി, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്, ലെന തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നു. 2017 ഡിസംബറിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

Story highlights: Mammootty Movie Masterpiece to be dubbed in Russian Language