അതിഗംഭീര ആലാപനവുമായി മണിപ്പൂരി പെണ്‍കുട്ടി; കുരുന്ന് ഗായികയ്ക്ക് നിറഞ്ഞ കൈയടി: വീഡിയോ

May 4, 2020

പാട്ട്, എത്ര സുന്ദരമാണ്. അതുകൊണ്ടാണല്ലോ മനോഹരങ്ങളായ പാട്ടുകള്‍ ഭാഷയുടെയും ദേശത്തിന്റേയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്നതും. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഇത്തരത്തില്‍ ഭാഷയുടെയും ദേശത്തിന്റേയുമെല്ലാം അതിര്‍വരുമ്പുകള്‍ ഭേദിച്ച ഒരു സുന്ദര ഗാനം.

കനേഡിയന്‍ ഗായകനും ഗാനരചയിതാവുമായ നീല്‍ യങിന്റെ പ്രശസ്തമായ ഹാര്‍ട്ട് ഓഫ് ഗോള്‍ഡ് എന്ന ഗാനം ആലപിക്കുന്ന ഒരു മിടുക്കിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രത്യക്ഷപ്പെട്ടതാണ് ഈ മണിപ്പൂരി പെണ്‍കുട്ടിയുടെ പാട്ട് വീഡിയോ. ഇപ്പോഴും ഈ വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറെ. മണിപ്പൂരിലെ ഉഖ്‌റുല്‍ ജില്ലയിലെ കചായ് ഗ്രാമത്തിലെ ഹൊറിയാവോണ്‍ ഫെയ്‌റി എന്ന പേരുള്ള മിടുക്കിയാണ് ഈ ഗാനം സുന്ദരമായി ആലപിച്ച് താരമായിരിക്കുന്നത്.

Read more: പുല്ല് കൂട്ടിയിട്ട് മെത്തയുണ്ടാക്കി; പിന്നെ കുരങ്ങന്റെ മലക്കം മറിച്ചില്‍: വൈറല്‍ വീഡിയോ

മികച്ച പ്രേക്ഷകപ്രശംസ നേടുന്നുണ്ട് ഈ കുരുന്ന് ഗായിക. അതേസമയം 1972-ല്‍ പുറത്തിറങ്ങിയ ഹാര്‍വെസ്റ്റ് എന്ന ആല്‍ബത്തിലെ ഗാനമാണ് ഹാര്‍ട്ട് ഓഫ് ഗോള്‍ഡ്. കാലമേറെ ചെന്നിട്ടും ഇക്കാലത്തും ഈ ഗാനത്തിന് ആരാധകര്‍ ഏറെയാണ്.

Story Highlight: Manipur girl singing Neil Young’s hit song heart of gold