പ്രണവിന്റെ സിനിമാ ലൊക്കേഷനിൽ മോഹൻലാലിന്റേയും സുചിത്രയുടെയും സർപ്രൈസ് സന്ദർശനം- വീഡിയോ

May 23, 2020

യുവതാരങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന വ്യക്തിയാണ് നടൻ മോഹൻലാൽ. മകൻ പ്രണവ് സിനിമയിലേക്ക് എത്തിയപ്പോഴും പിന്തുണയുമായി മോഹൻലാൽ സജീവമായിരുന്നു. എന്നാൽ സിനിമയേക്കാൾ പ്രണവിന്റെ ഇഷ്ടങ്ങൾ പർവ്വതാരോഹണവും യാത്രകളുമാണെന്ന് മോഹൻലാൽ അംഗീകരിക്കുന്നുണ്ട്. ഏത് മേഖലയിലായാലും മകന് താങ്ങായി നിൽക്കുന്ന മോഹൻലാലിന് ഒപ്പം തന്നെ ഭാര്യ സുചിത്രയുമുണ്ട്.

ഇപ്പോൾ ‘ഹൃദയ’മെന്ന പ്രണവ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. ‘ഹൃദയം’ ഷൂട്ടിംഗ് സെറ്റിലേക്ക് അപ്രതീക്ഷിതമായി എത്തിയ മോഹൻലാലിൻറെയും സുചിത്രയുടെയും വീഡിയോ ചിത്രത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യമാണ്‌ പങ്കുവെച്ചിരിക്കുന്നത്.

മോഹൻലാലിൻറെ പിറന്നാളിനോടനുബന്ധിച്ചാണ് വിശാഖ് വീഡിയോ പങ്കുവെച്ചത്. ഹൃദയം, അൻപതു ശതമാനത്തോളം ഷൂട്ടിംഗ് പൂർത്തിയാക്കി. ലോകമെമ്പാടും ഒരേ സമയം തിയേറ്ററുകളിൽ എത്തിക്കാനാണ് തീരുമാനം എന്ന് വീഡിയോക്കൊപ്പം വിശാഖ് വ്യക്തമാക്കി.

Read More:മലയാളി മനസ്സുകളിൽ പ്രണയം നിറച്ച അതുല്യ കലാകാരൻ പത്മരാജന് ഇന്ന് പിറന്നാൾ…

‘ആദി’ എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പ്രണവ് പിന്നീട് അഭിനയിച്ചത് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന അരുൺ ഗോപി ചിത്രത്തിലായിരുന്നു. ആദ്യ രണ്ടു ചിത്രങ്ങൾക്ക് ശേഷം നീണ്ട ഇടവേളയിലായിരുന്ന പ്രണവ് അഭിനയിക്കുന്ന ചിത്രമാണ് ‘ഹൃദയം’. വിനീത് ശ്രീനിവാസനൊരുക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക.

Story highlights-mohanlal and suchithra visiting pranav mohanlal’s hridayam movie location