എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ തീയതികളിൽ മാറ്റമില്ല

May 18, 2020

സംസ്ഥാനത്ത് നടത്താൻ തീരുമാനിച്ച എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല. മെയ് 26ന് തന്നെ പരീക്ഷകൾ ആരംഭിക്കും. ഈ മാസം 30 വരെയാണ് പരീക്ഷകൾ നടക്കുന്നത്. പരീക്ഷകൾ മാറ്റിവെച്ചുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് തീയതികളിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

Read More:സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി; യാത്രാ ഇളവുകൾ ഇങ്ങനെ

ജൂൺ ഒന്നു മുതൽ തന്നെ ക്‌ളാസുകൾ ആരംഭിക്കും. ഓൺലൈൻ വിദ്യാഭ്യാസമാണ് പരിഗണിക്കുന്നത്. വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈനായാണ് ക്ലാസുകൾ നടക്കുന്നത്. ടിവി, ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് പറഞ്ഞു.

Story highlights-s s l c, plus two exams to be conducted in may