കൃത്യമായ അളവുകളും ആകൃതിയും- അമ്പരപ്പിക്കുന്ന പ്രകൃതിദത്ത ‘ഇന്റർലോക്കിങ്’ വിസ്മയം

പ്രകൃതിയെക്കാൾ വലിയ വിസ്മയങ്ങളൊന്നും മനുഷ്യന് ഇന്നുവരെ നിർമിക്കാൻ സാധിച്ചിട്ടില്ല. എൻജിനിയറിങ് കരവിരുതുകൾ പോലും മുട്ടുമടക്കുന്ന പ്രകൃതിയുടെ സ്വയം സൃഷ്ടികൾ ഒട്ടേറെ നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനെ അത്ഭുതം നിറഞ്ഞൊരു കാഴ്ചയാണ് വടക്കൻ അയർലണ്ടിൽ നിന്നും മൈലുകൾക്ക് അപ്പുറം സ്ഥിതി ചെയ്യുന്ന കൗണ്ടി ആൻട്രിമിലിൽ കാണാനാകുന്നത്.

വീടുകളിൽ നമ്മൾ മുറ്റത്ത് പാകുന്ന തറയോടുകൾ അഥവാ ഇന്റർലോക്കിങ് പോലെ കൃത്യമായ അളവുകളോടും ആകൃതിയോടും കൂടി ഒട്ടും വിടവുകൾ ഇല്ലാതെ സ്വയം നിർമിക്കപ്പെട്ട ഈ അത്ഭുത പ്രദേശത്തിന് ജയന്റ് കോസ് വേ എന്നാണ് പേര്.

40000 ഷഡ്ഭുജ സ്തംഭങ്ങളാണ് ഇത്തരത്തിൽ അവിടെ സ്ഥിതി ചെയ്യുന്നത്. യു എസ് എയിലെ നാലാമത്തെ മഹാത്ഭുതമായി കണക്കാക്കുന്ന പ്രദേശം കൂടിയാണിത്. 1986ൽ യുനെസ്കോ ഈ പ്രദേശത്തെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലും ഉൾപ്പെടുത്തി. അതോടെ അയർലണ്ടിലെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂനായി ജയന്റ് കോസ് വേ. ഇവിടേക്കുള്ള പ്രവേശനം സൗജന്യവുമാണ്.

Read More:നഴ്‌സസ് ദിനം: ഇത് വെള്ളിത്തിരയിലെത്തിയ മാലാഖമാർ

ഒട്ടേറെ മിത്തുകൾ ഈ സ്ഥലവുമായി നിലനിൽക്കുന്നുണ്ട് എങ്കിലും ശാസ്ത്രത്തിന്റെ വിശദീകരണത്തിനാണ് കൂടുതൽ സ്വീകാര്യത. 60 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശം ഒട്ടേറെ അഗ്നിപർവത സ്ഫോടനങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. അങ്ങനെ ഒഴുകിയെത്തിയ ബസാൾട്ട് അവിടെയൊരു ലാവ പീഠഭൂമി തന്നെ സൃഷ്ടിച്ചു. കാലക്രമേണ ലാവ തണുക്കുകയും അതിനിടയിൽ വില്ല ഉണ്ടാകുകയും ഇപ്പോൾ കാണുന്ന രൂപത്തിൽ എത്തുകയുമായിരുന്നു എന്നും ശാസ്ത്രം പറയുന്നു.

Story highlights-The science behind Giant’s Causeway