പുതുക്കിയ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ മെയ് 26 മുതല്‍; ടൈംടേബിള്‍ ഇങ്ങനെ

May 13, 2020
SSLC and Plus Two exams will resume from May 26

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഇതുപ്രകാരം ഈ മാസം 26 മുതലായിരിക്കും പരീക്ഷകള്‍ പുനഃരാരംഭിയ്ക്കുക.

മൂന്ന് ദിവസങ്ങളായാണ് പരീക്ഷ നടക്കുക. എസ്എസ്എല്‍സി പരീക്ഷ ഉച്ചകഴിഞ്ഞായിരിക്കും. പ്ലസ് ടു പരീക്ഷ രാവിലേയും നടത്തും. സാമൂഹിക അകലം കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ നടത്തുക.

Read more: ഭീമന്‍ പരുന്തിന്റെ കണ്ണുചിമ്മല്‍ ഇങ്ങനെ: ശ്രദ്ധേയമായി അപൂര്‍വ്വ സ്ലോ മോഷന്‍ ദൃശ്യങ്ങള്‍

26 മൂതല്‍ 28 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. 26 ന് കണക്ക്, 27 ന് ഫിസിക്‌സ്, 28 ന് കെമിസ്ട്രി എന്നിങ്ങനെയാണ് ടൈംടേബിള്‍. 26 മുതല്‍ 30 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ.

Story Highlights: SSLC and Plus Two exams will resume from May 26