‘ഇങ്ങനെ വിളിച്ചാൽ കണ്ണൻ പേടിക്കുമല്ലോ’; രസകരമായ പാട്ടുമായി ഒരു കുറുമ്പി- ചിരി വീഡിയോ

June 12, 2020

കുട്ടികളുള്ള വീട്ടിൽ എപ്പോഴും ആഘോഷങ്ങളാണ്. കളിയും ചിരിയും കുസൃതിയുമായി സജീവമായിരിക്കും വീട്. കുട്ടികളുടെ രസകരമായ വിശേഷങ്ങളും പാട്ടും നൃത്തവുമൊക്കെയായി സമയം പോകുന്നത് അറിയില്ല.

സ്മാർട്ട് ഫോണിന്റെയും സമൂഹമാധ്യമങ്ങളുടെയും കടന്നുവരവോടെ ഓരോ വീട്ടിലെയും ഇത്തരം സന്തോഷങ്ങളും നിമിഷങ്ങളും എല്ലാവരിലേക്കും എത്തി തുടങ്ങി. ഇപ്പോൾ പാട്ടുപാടി സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ് ഒരു കുറുമ്പി.

‘കണ്ണാ..’ എന്ന് തുടങ്ങുന്ന പാട്ടിന്റെ വരികളൊന്നും വ്യക്തമല്ലെങ്കിലും പാട്ട് വളരെ ഉയർന്ന ശബ്ദത്തിലാണ്. മാത്രമല്ല, കണ്ണാ എന്ന വിളിയാണ് രസകരം. ഇങ്ങനെ വിളിച്ചാൽ കണ്ണൻ പേടിക്കുമല്ലോ എന്നാണ് എല്ലാവരും കമന്റ്റ് ചെയ്തിരിക്കുന്നത്. പാട്ടുപാടിയ കൊച്ചുമിടുക്കിക്കും പ്രതികരണമാണ് ലഭിക്കുന്നത്.

Story highlights- baby girl singing funny video