മുതലയുടെ അപ്രതീക്ഷിത ആക്രമണത്തെ സെക്കന്റുകൾക്കുള്ളിൽ ബുദ്ധിപരമായി നേരിട്ട് മാൻ- ശ്രദ്ധേയമായി വീഡിയോ

June 20, 2020

കരുത്തോ ശൗര്യമോ അല്ല, അവസരോചിതമായി പ്രവർത്തിക്കാൻ സാധിക്കുമ്പോഴാണ് നമുക്ക് അമ്പരപ്പിക്കുന്ന ഫലങ്ങൾ ലഭിക്കുക. സമയത്തിനൊത്ത് പ്രവർത്തിച്ച് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട മാനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം.

നദിയിൽ നിന്നും വെള്ളം കുടിച്ചുകൊണ്ട് നിൽക്കുകയാണ് മാൻ. വെള്ളത്തിനടിയിലൂടെ പ്രതലത്തിൽ ഒരു ചലനം പോലും സൃഷ്ടിക്കാതെ, അതിബുദ്ധിപരമായാണ് മുതല തക്കം നോക്കി മാനിന് നേരെ ഉയർന്ന് ചാടിയത്.

ഒട്ടും ജാഗ്രതയോടെയുള്ള മാൻ നിൽക്കുന്നതെങ്കിലും സെക്കന്റുകൾക്കുള്ളിൽ അത് പുറകോട്ട് ചാടിമാറി. അപ്രതീക്ഷിത ആക്രമണം ആയിട്ടുകൂടിയും ചിന്തിച്ച് നിൽക്കാതെ അവസരോചിതമായി മാൻ പ്രവർത്തിച്ചു. ആയിരക്കണക്കിനാളുകൾ പങ്കുവെച്ച വീഡിയോ ട്വിറ്ററിൽ ശ്രദ്ധേയമാകുകയാണ്.

story highlights- deer escape from crocodile