ഷൂട്ടിങ് പുനഃരാരംഭിച്ച് ഫ്‌ളവേഴ്‌സ് ടി വി

June 9, 2020

കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സിനിമയും സീരിയലും അടക്കമുളള വിനോദ വ്യവസായ മേഖല വലിയ പ്രതിസന്ധിയാണ് ലോക്ക് ഡൗണിൽ നേരിട്ടത്. കൊവിഡ് വ്യാപനം തടയുന്നതിനായി ആളുകൾ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കുവാൻ കഴിഞ്ഞ രണ്ടുമാസമായി സിനിമ-ചാനൽ ഷൂട്ടിങ്ങുകൾ നിർത്തിവെച്ചിരുന്നു. ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ ഫ്‌ളവേഴ്‌സ് ടി വി ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയാണ്.

സർക്കാർ നിർദേശങ്ങൾ അനുസരിച്ച് ആവശ്യമായ കരുതലോടെയാണ് മണീട് സ്റ്റുഡിയോയിൽ ഫ്‌ളവേഴ്‌സ് ടി വി, ചാനൽ പരിപാടികളുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്.

പരിപാടിയിൽ പങ്കെടുക്കുന്നവർക്കും അണിയറപ്രവർത്തകർക്കും ജീവനക്കാർക്കുമായി ഹാൻഡ് വാഷ്, സാനിറ്റൈസർ മുതലായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലോക്ക് ഡൗണിൽ മുടങ്ങിയ പ്രേക്ഷകരുടെ പ്രിയ പരമ്പരകൾ ഇനി വീണ്ടും പുതിയ വഴിത്തിരിവുകളോടെയും വിശേഷങ്ങളോടെയും നിങ്ങളുടെ സ്വീകരണ മുറികളിലേക്ക് എത്തും.

Story highlights-flowers Tv programs set to resume production