വ്യായാമം ചെയ്യുന്നതിന് മുൻപ് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ശരീരത്തെ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും വെയ്ക്കാൻ ഏറ്റവും ആവശ്യമുള്ളതാണ് വ്യയാമം. നിത്യേനയുള്ള വ്യായാമം, ജീവിത ശൈലി രോഗങ്ങളിൽ നിന്നും അകറ്റിനിർത്തും. വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണവും നിയന്ത്രിക്കേണ്ടതുണ്ട്. അക്കാര്യത്തിൽ ശ്രദ്ധ പുലർത്താറുണ്ടെങ്കിലും വ്യായാമം ചെയ്യും മുൻപ് എന്താണ് കഴിക്കേണ്ടതെന്നും ഒഴിവാക്കേണ്ടതെന്നും പലർക്കും അറിയില്ല.

ഒരിക്കലൂം വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് നല്ലതല്ല. ജിമ്മിലായാലും വീട്ടിലായാലും ഭക്ഷണം കഴിക്കണം. പാലുൽപ്പന്നങ്ങളും പാലും ഒഴിവാക്കണം. ഇത് ദഹിക്കാൻ ബുദ്ധിമുട്ടാണ്.

ഉയർന്ന തോതിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ വ്യായാമത്തിനു മുൻപ് ഒഴിവാക്കാം. കാരണം ഇത്തരം ഭക്ഷണങ്ങൾ വയർ നിറഞ്ഞിരിക്കുന്ന തോന്നലുളവാക്കും. അതുകൊണ്ട് കൊഴുപ്പ് പോകാൻ പ്രയാസമാകും.

Read More: വീട്ടിൽ പരീക്ഷിക്കാം ദോഷമില്ലാത്ത ചില ചർമ്മ സംരക്ഷണ പരീക്ഷണങ്ങൾ

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, മസാലകൾ എല്ലാം ഒഴിവാക്കണം. ഇതെല്ലം വ്യായാമം ചെയ്യുന്നതിൽ നിന്നും നിങ്ങളെ തടസപ്പെടുത്തുകയും വിചാരിച്ച ഫലം ലഭിക്കാതിരിക്കുകയും ചെയ്യും.

Story highlights-food tips for workout session