വിണ്ടുകീറിയ പാദങ്ങൾക്ക് ഫലപ്രദമായ പ്രതിവിധി നിങ്ങളുടെ അടുക്കളയിലുണ്ട്

സുന്ദരമായ പാദങ്ങൾ പലർക്കും സ്വപ്നമാണ്. എന്നാൽ അതിന് തടസമാകുന്നതോ, നിരന്തരമായുണ്ടാകുന്ന വിണ്ടുകീറലും. പാദസംരക്ഷണത്തിൽ പലരുടെയും പ്രധാന പ്രശ്നമാണ് ഈ വിണ്ടുകീറൽ. ഇനി വിണ്ടുകീറൽ വളരെ നിസാരമായി നിങ്ങളുടെ അടുക്കളയിലുള്ള സാധനങ്ങൾ കൊണ്ട് നിസാരമായി മറികടക്കാം.

വിണ്ടുകീറൽ ഒരു സാധാരണ പ്രശ്നമാണ്. കാരണം അത് പലപ്പോഴും തനിയെ മാറുകയും ചെയ്യാറുണ്ട്. എന്നാൽ കാലങ്ങളായി ചിലരിൽ പാദങ്ങൾ വിണ്ടുകീറിയിരിക്കുന്നത് കാണാറുണ്ട്. അത് അണുബാധയുടെ ഭാഗമായുണ്ടാകുകയാണെങ്കിൽ അസ്വസ്ഥതകളും അസഹനീയമായിരിക്കും.

ഈ അസ്വസ്ഥതകൾ മാറുന്നതിനായി ചെറുചൂട് വെള്ളത്തിൽ 1 ടി സ്പൂൺ ഉപ്പും നാരങ്ങാ നീരും ഷാംപൂവിൽ മിക്സ് ചെയ്തു കാൽ അതിൽ വെക്കുക. 15 -20 മിനിറ്റിനു ശേഷം ടവൽ കൊണ്ട് കാലിലെ വെള്ളം ഒപ്പി മാറ്റുക. ഇത് തുടർച്ചയായി എല്ലാ ദിവസവും ചെയ്യേണ്ടതാണ്.

Read More: ഷൂട്ടിങ് പുനഃരാരംഭിച്ച് ഫ്‌ളവേഴ്‌സ് ടി വി

അതുപോലെ നാരങ്ങാ നീര് പിഴിഞ്ഞുനീക്കിയശേഷം അതിന്റെ തൊലി ഉപയോഗിച്ച് വിണ്ടുകീറിയ ഭാഗത്ത് ഉരസുക. രാത്രിയിൽ തൊലി തുണിയിൽ കെട്ടി കാലിൽ വെച്ച ശേഷം കിടക്കാം. വേദനയും കുറയ്ക്കും, പതിവായി ചെയ്താൽ വിണ്ടുകീറലും മാറും.

Story highlights-Home remedies for cracked feet