ഈ പഴവര്‍ഗങ്ങള്‍ കഴിച്ചോളൂ…; ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അകറ്റാം

July 5, 2020
Cholesterol Lowering Fruits

നിരവധിയായ ജീവിതശൈലി രോഗങ്ങള്‍ ഇന്ന് നമ്മെ പിന്‍തുടരാറുണ്ട്. എണ്ണപലഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, ഐസ്‌ക്രീം, കേക്ക് തുടങ്ങിയവ അമിതമായി കഴിക്കുന്നവരുടെ ശരീരത്തില്‍ പൊതുവേ കൊഴുപ്പ് ധാരാളമായി അടിഞ്ഞുകൂടും. ഇത്തരം കൊഴുപ്പുകളെ ഒരു പരിധിവരെ പുറംതള്ളാന്‍ പഴവര്‍ഗങ്ങള്‍ സഹായിക്കുന്നു. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അകറ്റാന്‍ സഹായിക്കുന്ന ചില പഴ വര്‍ഗങ്ങളെ പരിചയപ്പെടാം.

തക്കാളി-: വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ് തക്കാളി. ഫൈറ്റോന്യൂട്രിയന്റും തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ തക്കാളി അമിതമായി ശരീരത്തിലടിയുന്ന കൊഴുപ്പിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. ഇതുമാത്രമല്ല, ഹൃദയസംരക്ഷണത്തിനും തക്കാളി ഉത്തമമാണ്.

മുന്തിരി-: ശരീരത്തില്‍ അമിതാമായി ഫാറ്റ് അടിയുന്നത് തടയാന്‍ മുന്തിരി ഏറെ ഫലപ്രദമാണ്. ഇടയ്ക്കിടെ ഉണ്ടാകാറുള്ള വിശപ്പിനും മുന്തിരി നല്ലൊരു പരിഹാരം തന്നെയാണ്. ഇതിനുപുറമെ ശരീരത്തിലെ ഇന്‍സുലിന്‍ അളവിനെ ക്രമപ്പെടുത്തുന്ന ആന്റിഓക്സിഡന്റ് ധാരളമടങ്ങിയിട്ടുണ്ട് മുന്തിരിയില്‍.

ബ്ലൂബെറി-: ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ഫാറ്റിനെ പുറംതള്ളാന്‍ ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തേയും ബ്ലൂബറി സംരക്ഷിക്കുന്നു.

ആപ്പിള്‍-: ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഫലമാണ് ആപ്പിള്‍. സുഗമമായ ദഹനം നടക്കുന്നതിനും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ കുറയ്ക്കാന്‍ ആപ്പിള്‍ സഹായിക്കും.

മാതള നാരങ്ങ-: ആന്റിഓക്സിഡന്റുകള്‍ ധാരാളമടങ്ങിയിട്ടുണ്ട് മാതളനാരങ്ങയില്‍. പോളിഫിനോള്‍ എന്ന ആന്റിഓക്സിഡന്റാണ് മാതളനാരങ്ങയില്‍ അടങ്ങിയിരിക്കുന്നത്. നല്ലൊരു ഫാറ്റ് കില്ലറാണ് മാതളനാരങ്ങ. മാതളനാരങ്ങ പതിവായി കഴിക്കുന്നത് അമിതമായ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും.

Story highlights: Cholesterol Lowering Fruits