അണിഞ്ഞൊരുങ്ങിയത് അമ്മയാണെങ്കിലും പോസ് ചെയ്യുന്നത് ഞാനാണ്- മകളുടെ ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി

July 31, 2020

മലയാളികളുടെ പ്രിയ നടിയാണ് ദിവ്യ ഉണ്ണി. നൃത്തവും അഭിനയവുമെല്ലാം ഒരുപോലെ വഴങ്ങുന്ന ദിവ്യ ഉണ്ണി ഇപ്പോൾ നൃത്തവേദികളിലാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. അമേരിക്കയിൽ നൃത്ത വിദ്യാലയവുമൊക്കെയായി തിരക്കിലാണ് ദിവ്യ ഉണ്ണി. അതിനിടയിൽ സമൂഹമാധ്യമങ്ങളിൽ കുടുംബവിശേഷങ്ങൾ പങ്കുവയ്ക്കാനും ദിവ്യ ഉണ്ണി സമയം കണ്ടെത്താറുണ്ട്.

ഇപ്പോൾ ഇളയമകൾക്കൊപ്പമുള്ള ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി.ഭരതനാട്യത്തിനായി ഒരുങ്ങിയ ദിവ്യയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. അണിഞ്ഞൊരുങ്ങിയിരിക്കുന്നത് താനാണെങ്കിലും മകളാണ് പോസ് ചെയ്യുന്നതെന്നാണ് ദിവ്യ ഉണ്ണി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

ജനുവരി 14നായിരുന്നു ദിവ്യ ഉണ്ണിക്ക് കുഞ്ഞു പിറന്നത്. മകളുടെ വിശേഷങ്ങൾ ദിവ്യ സമൂഹമാധ്യമങ്ങളിൽ പതിവായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഐശ്വര്യ എന്നാണ് മകളുടെ പേര്. ഐശ്വര്യയെ കൂടാതെ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും കൂടി ദിവ്യ ഉണ്ണിക്ക് ഉണ്ട്.

Read More: മൂന്നു വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ സജീവമാകാൻ റോമ- ‘വെള്ളേപ്പം’ മേക്കിങ് വീഡിയോ

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ദിവ്യ ഉണ്ണി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പ്രണയവര്‍ണ്ണങ്ങള്‍, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights-Divya unni shares daughter aiswarya’s photo