‘ഫോറന്‍സിക്’ തെലുങ്ക് പതിപ്പ് പ്രേക്ഷകരിലേക്ക്

July 31, 2020

മലയാളികളുടെ പ്രിയ താരങ്ങളായ ടൊവിനോ തോമസും മംമ്താ മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഫോറന്‍സിക്. കുറ്റാന്വേഷണ സിനിമയായ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചതും. ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പും പ്രേക്ഷകരിലേക്ക് എത്തുന്നു. തെലുങ്ക് ഒടിടി പ്ലാറ്റ്‌ഫോമായാ അഹ വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ചിത്രത്തിന്റെ ഒറിജിനല്‍ മലയാളം പതിപ്പ് നിലവില്‍ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാണ്.

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ്’ഫോറന്‍സിക്’. ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡൈ്വസര്‍ ആണ് ഈ കഥാപാത്രം.

Read more: ഓരോ മഴയിലും മലയാളികൾ ഓർത്തെടുക്കുന്ന ആ മനോഹര പ്രണയത്തിന് ഇന്ന് 33 വയസ്; തൂവാനത്തുമ്പികളുടെ ഓർമ്മയിൽ…

മംമ്താ മോഹന്‍ദാസും ‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയായ റിതിക സേവ്യര്‍ ആയാണ് ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് എത്തുന്നത്. രഞ്ജി പണിക്കര്‍, അന്തരിച്ച അനില്‍ മുരളി, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍, അന്‍വര്‍ ഷെറീഫ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Story highlights: Forensic Telugu dubbed version OTT release