സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ്; 483 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

July 27, 2020
lab-test

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 483 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 35 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരിൽ 75 പേർ വിദേശത്തുനിന്നും, 91 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. അതേസമയം ഇന്ന് 745 പേരാണ് രോഗമുക്തരായത്.

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം-161 ,കൊല്ലം-22, കാസർകോഡ്- 38, പത്തനംതിട്ട-17, എറണാകുളം- 15, കോഴിക്കോട്-68, മലപ്പുറം-86, കോട്ടയം- 59, ഇടുക്കി-70, കണ്ണൂർ-38, ആലപ്പുഴ-30, പാലക്കാട്-41, തൃശൂർ-40, വയനാട്-17

രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം-65, കാസർകോട്-53, പത്തനംതിട്ട-49, കൊല്ലം-57, എറണാകുളം-69, കോഴിക്കോട്-41, മലപ്പുറം-88, കോട്ടയം-13, ഇടുക്കി-25, കണ്ണൂര്‍- 32, ആലപ്പുഴ-150, പാലക്കാട്-9, തൃശൂര്‍-45, വയനാട്-49.

Story highlights-kerala covid 19 updates