ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തിപ്രാപിക്കും

August 4, 2020
latest weather report

വരുന്ന മണിക്കൂറുകളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലുമായിരിക്കും മഴ ശക്തിപ്രാപിക്കുക. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ അഞ്ച് ജില്ലകളിലും അതിനടുത്ത രണ്ട് ദിവസങ്ങളിൽ ഏഴ് ജില്ലകളിലും ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോകരുതെന്നും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

Read also:‘താളം പോയി തപ്പും പോയി..’ സച്ചിയ്ക്ക് സംഗീതത്തിലൂടെ ആദരമറിയിച്ച് ഗായിക അശ്വതി നിതിൽ

അതേസമയം പൊതുജനങ്ങളും സർക്കാരും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ തയാറെടുപ്പുകൾ നടത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണം.

Story Highlights: Heavy Rain Alert

.