സംസ്ഥാനത്ത് മഴ കനക്കുന്നു; വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

August 7, 2020
Kerala Weather Report

കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുന്നു. വരും ദിവസങ്ങളിലും കനത്ത മഴ സംസ്ഥാനത്ത് തുടരുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read more: ‘ആ ഇറുകിയ കണ്ണുകളിലും വെട്ടോടു കൂടിയ നെറ്റിയിലും സ്ഫുരിച്ചിരുന്ന കോണ്‍ഫിഡന്‍സ്’: മുരളിയുടെ ഓര്‍മ്മയില്‍ ഷഹബാസ് അമന്‍

കേരളത്തില്‍ നാല് ദിവസങ്ങള്‍ക്കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ജല കമ്മീഷന്‍ പ്രളയമുന്നറിയിപ്പം നല്‍കിയിട്ടുണ്ട്. അതേസമയം നിലവില്‍ ഡാമുകള്‍ക്ക് സംരക്ഷണ ശേഷിയുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.

Story highlights: Heavy rain alert in Kerala