പിറന്ന നാടിനായി പ്രാണന്‍ കൊടുത്ത മഹാത്മാക്കളുടേയും ധീരജവാന്മാരുടേയും സ്മരണകളുണര്‍ത്തി ‘കാവല്‍മേഘങ്ങള്‍’

August 15, 2020
Independence Day Kaval Meghangal Music Video

ഇന്ന് ആഗസ്റ്റ് 15. ഭാരതം സ്വാതന്ത്ര്യത്തിന്റെ തിലകക്കുറിയണഞ്ഞിട്ട് ഇന്നേക്ക് 74 വര്‍ഷങ്ങള്‍. പ്രാണനെക്കാള്‍ വലുതാണ് പിറന്നനാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് നമ്മെ പഠിപ്പിച്ചു കടന്നുപോയ അനേകം മഹാത്മാക്കളുടെയും ധീരജവാന്മാരേയും വിസ്മരിക്കാനാവില്ല ഈ ദിവസം.

ജനിച്ചുവീണ മണ്ണിനുവേണ്ടി പൊരുതി യുദ്ധഭൂമിയില്‍ പിടഞ്ഞുവീണ വീരസൂര്യന്മാരായ ധീരയോദ്ധാക്കളുടെ പാവനസ്മരണയ്ക്ക് മുന്നില്‍ ഗാനാഞ്ജലി ഒരുക്കിയിരിക്കുകയാണ് ഫ്ളവേഴ്സ് ടിവി. ‘കാവല്‍ മേഘങ്ങള്‍’ എന്ന ഈ സംഗീതാവിഷ്‌കാരത്തില്‍ പ്രതിഫലിക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ട വീര്യവും ആത്മത്യാഗവുമൊക്കെയാണ്.

Read more: ‘അവര്‍ക്ക് എന്നെ കൊല്ലാന്‍ പറ്റുമായിരിക്കും പക്ഷേ…’; വീരഭാവങ്ങളില്‍ നിറഞ്ഞ് ഒരു കൊച്ചു ഭഗത് സിങ്- ആരും കൈയടിച്ചു പോകും ഈ പ്രകടനത്തിന്

ഇന്ത്യന്‍ സൈന്യത്തിന്റെ ത്യാഗങ്ങള്‍ പ്രതിഫലിക്കുന്നുണ്ട് ഈ ഗാനരംഗത്ത്. മരണം മുന്നില്‍കാണുമ്പോഴും ധീരത കൈവെടിയാത്ത വീരന്മാരാണ് ഇന്ത്യന്‍ സൈന്യം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചങ്കുറപ്പുള്ള ഹീറോസ്. കൊടും ചൂടിലും അതിശൈത്യത്തിലും രാജ്യത്തിന്റെ സുരക്ഷയ്ക്കായി കയ്- മെയ് മറന്ന് പ്രയ്തനിക്കുന്നു… സ്വയം സേവിക്കുന്നതിന് മുമ്പ് സേവനം എന്ന ആപ്തവാക്യത്തില്‍ അടിയുറച്ച് ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ച ധീര യോദ്ധാക്കളെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ സംഗീതാവിഷ്‌കാരം.

രാജേഷ് ആര്‍ നാഥ് ആണ് ഗാനത്തിലെ വരികള്‍ എഴുതിയിരിക്കുന്നത്. അര്‍ജുന്‍ അജു സംഗീതം പകര്‍ന്നിരിക്കുന്നു. സാന്‍ഡിയാണ് ആലാപനം. സനു വര്‍ഗീസ് ജിഷ്ണു എസ് ഗിരീശന്‍ എന്നിവര്‍ ചിത്ര സംയോജനം നിര്‍വഹിച്ചിരിക്കുന്നു. ഗ്രാഫിക്സ് കൈകാര്യം ചെയ്തിരിക്കുന്നത് യദു കൃഷ്ണനാണ്.

Story highlights: Independence Day Kaval Meghangal Music Video

എല്ലാ ഭാരതീയർക്കും ഫ്ളവേഴ്സിന്റെ സ്വാതന്ത്ര്യദിനാശംസകൾ..🇮🇳🇮🇳

ഭാരതം സ്വാതന്ത്ര്യത്തിന്റെ തിലകക്കു റിയണഞ്ഞിട്ട്… ഇന്ന് 74 വർഷങ്ങൾ.. പ്രാണനെക്കാൾ വലുതാണ്.. പിറന്നനാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് നമ്മെ പഠിപ്പിച്ചു കടന്നുപോയ അനേകം മഹാത്മാക്കളുടെയും ധീരജവാന്മാരുടെയും സ്മരണകൾക്കുമുന്നിൽ ഫ്‌ളവേഴ്‌സ് ടി വി യുടെ ഗാനാഞ്ജലി..🇮🇳🇮🇳#IndipendenceDay #August15 #India #Jaihind

Posted by Flowers TV on Friday, 14 August 2020