കൊറോണയെ തുരത്താന്‍ മമ്മൂട്ടിയും മോഹന്‍ലാലും കൂടെ പൃഥ്വിരാജും; ശ്രദ്ധ നേടി ആനിമേഷന്‍ വീഡിയോ

August 10, 2020
Malayalam Stars Corona Fight Animation Video

മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും കൊറോണ വൈറസ് വ്യാപനം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന നിരവധി വീഡിയോകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൊറോണ വൈറസിനെ തുരത്താന്‍ മലയാളികളുടെ പ്രിയ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചെത്തുകയാണ് ഒരു ആനിമേഷന്‍ വീഡിയോയിലൂടെ. മലയാള സിനിമാ താരങ്ങള്‍ക്ക് പുറമെ, തമിഴ് ചലച്ചിത്ര താരങ്ങളായ സൂര്യയും വിജയ്-യും ഉണ്ട് ഈ ആനിമേഷന്‍ വീഡിയോയില്‍.

Read more: ദുരിതബാധിതർക്ക് ആശ്വാസമാകണം; സൈക്കിൾ ചവിട്ടി കുഞ്ഞുബാലൻ സ്വരൂപിച്ചത് 3.7 ലക്ഷം രൂപ

കതിര്‍ എന്ന തമിഴ് സ്വദേശിയാണ് ഇങ്ങനെയൊരു ബ്രഹ്‌മാണ്ഡ ആനിമേഷന്‍ വീഡിയോ ഒരുക്കിയത്. ഇതിനോടകം തന്നെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് ഈ ആനിമേഷന്‍ വീഡിയോയ്ക്ക് ലഭിക്കുന്നതും.

Story highlights:Malayalam Stars Corona Fight Animation Video