നിലാവിന്റെ ചാരുതയില്‍ മണിയറയിലെ അശോകന്റെ പാട്ട്; പത്ത് ലക്ഷത്തിലേറെ കാഴ്ചക്കാര്‍

August 19, 2020
Maniyarayile Ashokan Peyyum Nilaavu Video Song

ചില പാട്ടുകള്‍ അങ്ങനെയാണ്. വളരെ വേഗം ആസ്വാകഹൃദയങ്ങള്‍ കീഴടക്കും. കേള്‍ക്കും തോറും വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിപ്പിക്കുന്ന പാട്ടുകള്‍. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാട്ടും ഇത്തരത്തില്‍ പ്രേക്ഷകമനം കവര്‍ന്നു.

പത്ത് ലക്ഷത്തിലേറെ പേരാണ് ഇതിനോടകംതന്നെ പെയ്യും നിലാവ്… എന്ന വീഡിയോ ഗാനം കണ്ടത്. ദൃശ്യഭംഗിയിലും ഈ ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. കെ എസ് ഹരിശങ്കറിന്റെ ആര്‍ദ്രമായ ആലാപനം ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു. ശ്രീഹരി കെ നായര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ചിത്രത്തിന്റെ അണിയറയില്‍ അധികവും പുതുമുഖങ്ങളാണ്. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് ബോജിയുടേതാണ് ചിത്രത്തിന്റെ കഥ. വിനീത് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ അനുപമ പരമേശ്വരന്‍, കൃഷ്ണ ശങ്കര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് മണിയറയിലെ അശോകന്‍. അടുത്തിടെ മണിയറയിലെ അശോകന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്നു തുടങ്ങുന്ന ഗാനവും മികച്ച സ്വീകാര്യത നേടിയിരുന്നു.

Story highlights: Maniyarayile Ashokan Peyyum Nilaavu Video Song