സംയുക്ത മേനോന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു

September 30, 2020
Erida Film Samyuktha Menon

കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് സംയുക്താ മേനോന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. എറിദ എന്നാണ് ചിത്രത്തിന്റെ പേര്. വി കെ പ്രകാശ് സംവിധാനം നിര്‍വഹിക്കുന്നു.

വൈ വി രാജേഷ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. വി കെ പ്രകാശ് സംവിധാനം നിര്‍വഹിച്ച ഗുലുമാല്‍, ത്രി കിങ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഇദ്ദേഹം. പ്രണയത്തിലായിരിക്കുന്ന ഒരു ദേവദയുടെ കഥ എന്നാണ് എറിദയുടെ ടാഗ് ലൈന്‍.

കിഷോര്‍, നാസര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറുകളില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

https://www.facebook.com/SamyukthaMenonActor/photos/a.197629597514824/694414144503031/?type=3&theater

Story highlights: Erida Film Samyuktha Menon