യാത്രകള്‍ ഇല്ലാതാക്കുന്ന ദൂരങ്ങള്‍ ‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ‘ മേക്കിങ് വീഡിയോ

September 1, 2020
Kilometers and Kilometers making video

‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്..’ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഒരു മറുപടിയാണ് ഇത്. ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന ചിത്രത്തിലെ ഈ ഡയലോഗ് ഒരു സിനിമയുടെ പേരാകുന്നു എന്നറിഞ്ഞപ്പോഴും പ്രേക്ഷകര്‍ ആ വിശേഷത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’.

കൊവിഡ് പശ്ചാത്തലമായതിനാല്‍ ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിന്റെ മേക്കിങ് വീഡിയോയും ശ്രദ്ധ നേടുന്നു.

Read more: ഓണത്തല്ലുമായി അജു വർഗീസും ലെനയും; സാജൻ ബേക്കറി ഒരുങ്ങുന്നു

ടൊവിനോ തോമസിനൊപ്പം ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ‘യാത്രയില്‍ ഇല്ലാതാകുന്ന ദൂരങ്ങള്‍’ എന്ന ടാഗ് ലൈനോടുകൂടിയാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ പ്രേക്ഷകരിലേക്കെത്തിയത്. ജിയോ ബേബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിക്കുന്നത്. ട്രാവല്‍ മൂവി വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരനാണ് ടൊവിനോയുടെ കഥാപാത്രം.

Story highlights: Kilometers and Kilometers making video