570 നിറങ്ങൾ ചേർത്ത് 450 മണിക്കൂറുകൾകൊണ്ട് അതിമനോഹരമായി പെയിന്റ് ചെയ്ത ഭിത്തി; കൗതുക കാഴ്ച

September 16, 2020

വീട് പണിയുമ്പോൾ ഏറ്റവുമധികം ആളുകളെ കുഴപ്പിക്കുന്ന കാര്യം ഏത് നിറമാണ് ചുവരുകൾക്ക് നൽകുക എന്നതാണ്. ഒരേ വീട്ടിൽ പല അഭിപ്രായമുളവർ ഉണ്ടാകാം. അങ്ങനെയുള്ളപ്പോൾ നിറം തിരഞ്ഞെടുക്കുന്ന കാര്യം കൂടുതൽ കുഴപ്പത്തിലാകും. ഈ ആശയകുഴപ്പമില്ലാതെ എല്ലാ നിറവും ഭിത്തിയിൽ മനോഹരമായി പെയിന്റ് ചെയ്തിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

570 നിറങ്ങൾ ഒരേ അളവിൽ പെയിന്റ് ചെയ്തിരിക്കുന്ന ചുവരിലെ ചിത്രം ഒരു വെബ്‌സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടത്. 450 മണിക്കൂറെടുത്തു, 570 വ്യത്യസ്ത വർ‌ണ്ണങ്ങൾ‌ ചുവരിൽ പെയിന്റ് ചെയ്യാൻ. കണ്ടാൽ ഒരു ത്രീഡി ചിത്രമോ ഫോട്ടോഷോപ്പിലെ കളർ പലറ്റോ പോലെയോ തോന്നുമെങ്കിലും യാതൊരു യന്ത്ര സഹായവുമില്ലാതെ കൈകൾകൊണ്ട് ഒരേ അളവിൽ വരച്ചുണ്ടാക്കിയ ചതുരങ്ങളിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്.

Read More: പുത്തൻ ലുക്കിൽ രമ്യ നമ്പീശൻ; ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി

855 ചതുരങ്ങളിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്. ഓരോ നിറത്തിന്റെയും വ്യത്യസ്ത ഷേഡുകൾ വളരെ ഭംഗിയായി നൽകിയിരിക്കുന്നു. കറുപ്പ്, വെള്ള, മഞ്ഞ, സിയാൻ, മജന്ത എന്നീ നിറങ്ങൾ ചേർത്താണ് എല്ലാ നിറവും വരുന്ന എഫക്റ്റ് സൃഷ്ടിച്ചത്. ഓരോ നിറവും ഒരു സിറിഞ്ച് ഉപയോഗിച്ചാണ് മിക്സ് ചെയ്തത്.

Story highlights- multicolored wall