സൈബർ ലോകത്ത് താരമായി ക്ലാസിക്കൽ നൃത്തചുവടുകളുമായെത്തിയ മുത്തശ്ശി; ഗംഭീരം, വീഡിയോ

September 3, 2020

കഥ പറഞ്ഞും പാട്ടു പാടിയുമൊക്കെ സോഷ്യൽ മീഡിയയിൽ താരങ്ങളാകാറുണ്ട് ഇപ്പോൾ മുതിർന്നവരും, അത്തരത്തിൽ ക്ലാസിക്കൽ നൃത്ത ചുവടുകളുമായെത്തി സൈബർ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ് ഒരു മുത്തശ്ശി. കൈകളുടെയും കാലുകളുടെയും മനോഹരമായ ചലനങ്ങൾക്കൊപ്പം പാട്ടിനനുസരിച്ച് മുഖത്തും ഭാവങ്ങള്‍ വിരിയിച്ചുകൊണ്ടാണ് ഈ മുത്തശ്ശിയുടെ നൃത്തം. മനോഹരമായ ക്ലാസിക്കൽ നൃത്തചുവടുകളിലൂടെ സോഷ്യല്‍ മീഡിയയുടെ മനം നിറയ്ക്കുകയാണ് ഈ മുത്തശ്ശി.

അതിഗംഭീരമായ നൃത്ത പ്രകടനമാണ് ഈ അമ്മയും കാഴ്ചവയ്ക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ചെന്നൈ സ്വദേശിയായ ഈ അമ്മയുടെ നൃത്ത വീഡിയോ ഇതിനോടകം തന്നെ ഏറ്റെടുത്തവര്‍ നിരവധിയാണ്. കാഴ്ചക്കാരന്റെ നയനങ്ങള്‍ക്കൊപ്പം മനസ്സും നിറയ്ക്കുന്നുണ്ട് മുത്തശ്ശിയുടെ ഈ മനോഹര നൃത്തം. ചുറ്റുമുള്ള ഒന്നിലും ശ്രദ്ധിക്കാതെ വളരെ ആത്മവിശ്വാസത്തോടെയും ലാഘവത്തോടെയുമാണ് ഈ മുത്തശ്ശി പാട്ടിനനുസരിച്ച് ചുവടുവെയ്ക്കുന്നത്. അതിന് പുറമെ ഈ മുത്തശ്ശിയെ അന്വേഷിച്ചുള്ള ചർച്ചകളും സോഷ്യൽ ലോകത്ത് സജീവമാകുന്നുണ്ട്.

Read also:റോഡിൽ ചിരിച്ചുല്ലസിച്ച് നൃത്തം ചെയ്ത് രണ്ട് അമ്മമാർ; തന്റെ പാട്ടിനെ ജീവനുള്ളതാക്കി മാറ്റിയ സ്ത്രീകളെ അഭിന്ദിച്ച് ആശാ ഭോസ്‌ലെ

കലയ്ക്ക് പ്രായമില്ലല്ലോ. അതുകൊണ്ടുതന്നെ കലയെ ഹൃദയത്തോട് ചേര്‍ത്തു സ്‌നേഹിക്കുന്നവര്‍ പലപ്പോഴും അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവയ്ക്കാറുള്ളതും. കുരുന്നുകളും പ്രായമേറിയവരുമൊക്കെ മികവാര്‍ന്ന കലാവൈഭവം കൊണ്ട് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരം കലാപ്രകടനങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളിലും ആരാധകര്‍ ഏറെയാണ്

Story Highlights: Old Woman classical dance video