ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നിൽ 170 റണ്‍സിന്റെ വിജയലക്ഷ്യം ഉയർത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

October 10, 2020

ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നിൽ 170 റണ്‍സിന്റെ വിജയലക്ഷ്യം ഉയർത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 169 റണ്‍സ് സ്വന്തമാക്കിയത്. 52 ബോളിൽ 90 റണ്‍സ് നേടിയ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍.

ബാംഗ്ലൂരിനായി ദേവ്ദത്ത് പടിക്കല്‍ 33 റണ്‍സാണ് നേടിയത്. അരോണ്‍ ഫിഞ്ച് 2, ഡിവില്ലിയേഴ്‌സ് 0, വാഷിംഗ്ടണ്‍ സുന്ദര്‍ 10 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ശിവം ദുബെ 14 ബോളില്‍ 22 റൺസാണ് സ്വന്തമാക്കിയത്. ചെന്നൈയ്ക്കായി താക്കൂര്‍ രണ്ടും ദീപക് ചഹാര്‍, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായിലാണ് മത്സരം നടക്കുന്നത്. ഈ സീസണില്‍ ആറ് കളികളില്‍ നാലിലും തോറ്റ ചെന്നൈയുടെ പ്രകടനത്തിനായി അവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്.

Story highlights- csk want 170 runs to win