ഇന്ദ്രൻസേട്ടനൊപ്പമുള്ള സ്റ്റേജ് ഷോ ഓർമ്മകൾ- ചിത്രങ്ങൾ പങ്കുവെച്ച് ദിവ്യ ഉണ്ണി

October 9, 2020

സിനിമാലോകത്ത് നിന്നും വിട്ടുനിൽക്കുകയാണെങ്കിലും നൃത്തവേദികളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് ദിവ്യ ഉണ്ണി. നൃത്ത വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളും ദിവ്യ ഉണ്ണി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, നടൻ ഇന്ദ്രൻസിനൊപ്പമുള്ള സ്റ്റേജ് ഷോ ഓർമ്മകൾ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്. സിനിമയിൽ സജീവമായിരുന്ന സമയത്തുള്ള സ്റ്റേജ് ഷോ ചിത്രങ്ങളാണ് ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്.

നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ദിവ്യ വിവാഹശേഷം സിനിമയിൽ സജീവമല്ല. നൃത്തം എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന താരം അമേരിക്കയിൽ ഇപ്പോൾ ഡാൻസ് സ്‌കൂൾ നടത്തുകയാണ്. അടുത്തിടെയാണ് ദിവ്യ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞുമകളുടെ വിശേഷങ്ങളെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.  ഐശ്വര്യ എന്നാണ് മകളുടെ പേര്. ഐശ്വര്യയെ കൂടാതെ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും കൂടി ദിവ്യ ഉണ്ണിക്ക് ഉണ്ട്.

നൃത്ത രംഗത്തുനിന്നുമാണ് നടി ദിവ്യ ഉണ്ണി സിനിമാലോകത്തേക്ക് ചുവടുവച്ചത്. കലോത്സവ വേദികളിലും നൃത്തവേദികളിലും തിളങ്ങി നിന്ന ദിവ്യ ഉണ്ണി സിനിമയിലും നിറസാന്നിധ്യമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ദിവ്യ ഉണ്ണി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പ്രണയവര്‍ണ്ണങ്ങള്‍, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

https://www.instagram.com/p/CGFGlH7JcxJ/?utm_source=ig_web_copy_link

Read More: ഹോളിവുഡ് സിനിമ ആസ്വാദകർക്ക് സന്തോഷവാർത്ത; അവതാർ- 2 ചിത്രീകരണം പൂർത്തിയായി

മികച്ച ക്ലാസിക്കൽ നർത്തകികൂടിയായ ദിവ്യ ഉണ്ണി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ പഠിപ്പിക്കുന്ന ഹ്യൂസ്റ്റണിലുള്ള ശ്രീപാദം സ്കൂൾ ഓഫ് ആർട്ട്‌സ് എന്ന സ്ഥാപനത്തിൻറെ സാരഥിയാണിപ്പോൾ നടി. മലയാളത്തിൽ ഏറ്റവും ഒടുവിൽ മുസാഫിർ എന്ന ചിത്രത്തിലായിരുന്നു ദിവ്യ ഉണ്ണി വേഷമിട്ടത്.

Story highlights- divya unni about stage shows