പല്ലുവേദനയ്ക്കും മോണയുടെ പ്രശ്നങ്ങൾക്കും ആശ്വാസം പകരുന്ന വീട്ടുവൈദ്യം

പല്ലുവേദന പറഞ്ഞറിയിക്കാനാകാത്ത ഒരു അനുഭവമാണ്. കാരണം, ഒരു പല്ലിന്റെ വേദന ശരീരത്തിന്റെ പലഭാഗങ്ങളിലേക്കുള്ള ഞരമ്പുകളെയാണ് ബാധിക്കുന്നത്. രാത്രികാലങ്ങളിലാണ്‌ പല്ലുവേദന കലശലാകാറുള്ളത്. അതുകൊണ്ട് തന്നെ വീട്ടിൽ തന്നെ പല്ലുവേദനയ്ക്ക് ചെറിയ ആശ്വാസം നൽകുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

പല്ലുവേദന കുറയ്ക്കാൻ ആദ്യം തന്നെ ചെയ്യേണ്ടത്, ഉപ്പുവെള്ളത്തിൽ കവിൾകൊള്ളുക എന്നതാണ്. പ്രകൃതിദത്ത അണുനാശിനിയാണ് ഉപ്പുവെള്ളം. പല്ലിനിടയിൽ കുടുങ്ങുന്ന അഴുക്കുകളും അണുക്കളുമെല്ലാം ഉപ്പുവെള്ളം നീക്കം ചെയ്യും. ചെറു ചൂടുള്ള വെള്ളത്തിൽ ഉപ്പു ചേർത്താണ് കവിൾകൊള്ളേണ്ടത്.

ഹൈഡ്രജൻ പെറോക്സൈഡ് വെള്ളത്തിൽ ലയിപ്പിച്ച് കവിൾകൊള്ളുന്നത് മോണയിലെ വീക്കവും മുറിവും കുറയ്ക്കും. ഇത് ബാക്ടീരിയകളെ കൊല്ലുകയും മോണയിലെ രക്തസ്രാവത്തെ കുറയ്ക്കുകയും ചെയ്യും. കാലങ്ങളായി വിവിധ പ്രശ്നങ്ങൾക്ക് വെളുത്തുള്ളി ഒരു വീട്ടുവൈദ്യമായി ഉപയോഗിക്കുന്നുണ്ട്. പല്ലിന് ദോഷകരമായ ബാക്ടീരിയകളെ വെളുത്തുള്ളിക്ക് ഇല്ലാതാക്കാനും വേദന ശമിപ്പിക്കാനും സാധിക്കും.

വെളുത്തുള്ളിയല്ലി ചതച്ച് പേസ്റ്റ് രൂപത്തിലാക്കി വേദനയുള്ള ഭാഗത്ത് വെയ്ക്കാം. അല്പം ഉപ്പുകൂടി ചേർത്താൽ വളരെ നല്ലതാണ്. വെളുത്തുള്ളി വെറുതെ ചവയ്ക്കുന്നതും പല്ലുവേദനയ്ക്ക് ശമനമുണ്ടാക്കും.

പല്ലുവേദനയെ ചികിത്സിക്കാൻ ഗ്രാമ്പൂവും കാലങ്ങളായി ഉപയോഗിക്കുന്നു. പല്ലുവേദനയ്ക്കായി വിപണിയിൽ ഗ്രാമ്പൂ എന്ന ലഭ്യമാണ്. കുറച്ച് തുള്ളി ഗ്രാമ്പൂ എണ്ണ ഒരു കോട്ടൺ പൊതിഞ്ഞ് വേദനയുള്ള പ്രദേശത്ത് പുരട്ടാം. ഗ്രാമ്പൂ എണ്ണ കുറച്ച് ഒലിവ് ഓയിലുമായി ലയിപ്പിക്കുന്നത് നല്ലതാണ്.

Story highlights- Home remedies for toothache