ഐപിഎൽ 13- ആം സീസണിലെ രണ്ടാം ഘട്ട പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ടോസ് നേടിയ ചെന്നൈ ബാറ്റിങ് തിരഞ്ഞെടുത്തു

October 13, 2020

ഐപിഎൽ 13- ആം സീസണിലെ രണ്ടാം ഘട്ട പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകുമ്പോൾ ചെന്നൈ സൂപ്പർ കിങ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ടോസ് നേടിയ ചെന്നൈ ബാറ്റിങ് തിരഞ്ഞെടുത്തു. ടോസ് നേടിയ സിഎസ്കെ ക്യാപ്റ്റൻ എംഎസ് ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്ന ചെന്നൈ ഏഴ് മത്സരങ്ങളിൽ നിന്നും രണ്ടു വിജയം മാത്രമാണ് കരസ്ഥമാക്കിയത്. അതുകൊണ്ടുതന്നെ ടൂർണമെന്റിൽ നിലനിൽക്കണമെങ്കിൽ ഇന്നത്തെ മത്സരത്തിലെ വിജയം ചെന്നൈയ്ക്ക് അനിവാര്യമാണ്.

Read also:തട്ടിയാൽ സംഗീതം പൊഴിക്കുന്ന പാറക്കൂട്ടം; 20 കോടി വർഷം പഴക്കമുള്ള കാടിന് നടുവിലെ അത്ഭുതം

അതേസമയം ഏഴ് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവുമായി അഞ്ചാം സ്ഥാനത്താണ് ഹൈദരാബാദ് ഉള്ളത്. നേരത്തെ ചെന്നൈ സൂപ്പർ കിങ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഏഴ് റൺസിനായിരുന്നു ചെന്നൈയുടെ തോൽവി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 165 റൺസ് നേടി, എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്.

Story Highlights: ipl 2020 sunrisers hyderabad to meet beleaguered chennai super kings