ഇതുപോലൊരു അവസ്ഥയില്‍ സംസാരിക്കേണ്ടി വരുമെന്ന് കരുതിയില്ല; വേദിയില്‍ വിതുമ്പി കെ എസ് ചിത്ര

October 1, 2020
K S Chithra emotional words on SPB

സ്വരമാധുര്യം കൊണ്ട് സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്ന ബാലസുബ്രഹ്‌മണ്യത്തിന്റെ വേര്‍പാടില്‍ നിന്നും മുക്തി നേടിയിട്ടില്ല സംഗീതലോകം. നിരവധിപ്പേരാണ് ഇപ്പോഴും എസ്പിബി എന്ന എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത്. സൈബര്‍ ഇടങ്ങളില്‍ പോലും നിറയുന്നത് എസ്പിയുടെ പാട്ടോര്‍മ്മകളാണ്.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ സിനിമാലോകവും സഹപ്രവര്‍ത്തകരുമെല്ലാം ചെന്നൈയില്‍ കഴിഞ്ഞ ദിവസം അനുശോചന യോഗം സംഘടിപ്പിച്ചിരുന്നു. യോഗത്തില്‍ ഗായിക കെ എസ് ചിത്ര എസ്പിബിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു.

Read more: ചിരിപ്പിക്കാന്‍ പിശുക്ക് കാണിക്കാത്ത രമേഷ് പിഷാരടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

‘ഇതുപോലെ ഒരു അവസ്ഥയില്‍ സംസാരിക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചതേയില്ല. എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. ബാലു സാറെ ഞാനാദ്യം കാണുന്നത് 1984-ല്‍ ആണ്. പുന്നഗൈമന്നന്റെ’ റെക്കോര്‍ഡിങ് സമയത്ത്. 2015 വരെ അദ്ദേഹത്തോടൊപ്പം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

തമിഴ്, തെലുങ്ക് ഭാഷകളെല്ലാം എങ്ങനെ ഉച്ചരിക്കണമെന്ന് അദ്ദേഹമാണ് പറഞ്ഞുതന്നത്. ഒരു പുസ്തകത്തില്‍ എല്ലാം എഴുതിത്തരുമായിരുന്നു. ആ പുസ്തകം ഇപ്പോഴും എന്റെ കൈയിലുണ്ട്.’ കെ എസ് ചിത്ര പറഞ്ഞു. മറ്റുള്ളവരോടുള്ള എസ് പി ബാല സുബ്രഹ്‌മണ്യത്തിന്റെ കരുതലിനെക്കുറിച്ചും കെഎസ് ചിത്ര സംസാരിച്ചു.

Story highlights: K S Chithra emotional words on SPB