ഭൂമിയിൽ മനുഷ്യന് എത്തിച്ചേരാനാകാത്ത നിഗൂഢ സ്ഥലങ്ങളുണ്ടോ? ഉണ്ടെന്നാണ് ഉത്തരം. സാധാരണക്കാരനായ ഒരു മനുഷ്യന് ഒരിക്കലും കടന്നു ചെല്ലാൻ സാധിച്ചിട്ടില്ലാത്ത ഒരു സ്ഥലമാണ് അമേരിക്കയിലെ നെവാദയിലെ ഏരിയ 51. വളരെയധികം നിഗൂഢതകൾ ഈ സ്ഥലത്തെ ചുറ്റിപ്പറ്റിയുണ്ട്. ഹെക്ടറുകളോളം വരണ്ട മണൽപ്പരപ്പായി കിടക്കുന്ന ഈ സ്ഥലം ഒട്ടേറെ രഹസ്യങ്ങളുടെ കലവറയാണ്. ആർക്കുമറിയല്ല എന്താണ് അവിടെ നടക്കുന്നതെന്ന്. എന്നാൽ, കഥകൾക്ക് ഒട്ടും കുറവുമില്ല.
അന്യഗ്രഹജീവികളുടെ വിഹാരകേന്ദ്രമാണ് ഈ സ്ഥലം എന്നാണ് പറയപ്പെടുന്നത്. എന്നാൽ അമേരിക്കയുടെ ആയുധ നിർമാണ കേന്ദ്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നും ഊഹങ്ങളുണ്ട്. കാഴ്ച്ചയിൽ തന്നെ വല്ലാത്ത ദുരൂഹതയാണ് ഈ പ്രദേശത്തിന്.
തരിശായ നെവാഡ മരുഭൂമിയുടെ മധ്യത്തിൽ, ഏരിയ 51 ന്റെ മുൻവശത്തെ ഗേറ്റിലേക്ക് നയിക്കുന്ന അടയാളങ്ങളൊന്നുമില്ലാത്ത പൊടിനിറഞ്ഞ റോഡുണ്ട്. ഈ റോഡ് ഒരു ചെയിൻ ലിങ്ക് വേലി, ഒരു ഗേറ്റ്, ഭയപ്പെടുത്തുന്ന അതിക്രമ അടയാളങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. അമേരിക്കയുടെ മിലിറ്ററി ബേസ് ക്യാമ്പാണ് ഇവിടം. എന്നാൽ, പുറംലോകത്തിനു അജ്ഞാതമാണ് ഉള്ളിലെന്താണ് നടക്കുന്നതെന്ന്. വിജനമായി കിടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ച് കടക്കാമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കരുത്. കാരണം, ചുറ്റിനും നിരീക്ഷണ കണ്ണുകളുണ്ട്.
ഗേറ്റിനപ്പുറം നിരവധി ക്യാമറകൾ എല്ലാ കോണുകളും നിരീക്ഷിക്കുന്നു. ഈ ഗേറ്റിനപ്പുറമുള്ള റോഡുകളിൽ പോലും സെൻസറുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഒരുപക്ഷെ, ഇത് അമേരിക്കയുടെ ഏലിയൻ റിസേർച്ച് സെന്ററാവാമെന്നാണ് നിഗമനങ്ങൾ. മറ്റുചിലർ വിശ്വസിക്കുന്നത് 1949ൽ അമേരിക്കയുടെ ആദ്യ ചാന്ദ്രദൗത്യം പൂർത്തിയാക്കിയ ചിത്രങ്ങൾ ഏരിയ 51ൽ നിന്നാണ് പകർത്തിയിരിക്കുന്നത് എന്നാണ്. ഒരു സാറ്റലൈറ്റ് ചിത്രം പോലും ഇവിടെ നിന്നും പകർത്താൻ സാധിക്കില്ല.
അമേരിക്കൻ വ്യോമസേനയുടെ പൂർണ നിയന്ത്രണത്തിലാണ് ഈ പ്രദേശം. തിരഞ്ഞെടുക്കപ്പെട്ട കുറച്ച് സൈനികരോ, ഉയർന്ന ഉദ്യോഗസ്ഥരോ മാത്രമാണ് ഈ ദുരൂഹ സ്ഥലവുമായി ബന്ധപ്പെട്ടുള്ളത്. നെവാദ ടെസ്റ്റ് ആൻഡ് ട്രെയിനിംഗ് റേഞ്ച് എന്നാണ് ഏരിയ 51ന്റെ യഥാർത്ഥ പേര്. എഡ്വാർഡ് എയർഫോഴ്സ് ബേസിന്റെ ഭാഗമാണ് ഈ കേന്ദ്രം.
Read More: താമസിക്കാൻ ഇവിടേക്ക് വരൂ; ലക്ഷങ്ങൾ തരാം, ഒപ്പം വൻ ഓഫറും
ഇന്ന്, ഏരിയ 51 ഇപ്പോഴും വളരെയധികം ഉപയോഗത്തിലാണ്. യുഎസിലെ ലാസ് വെഗാസിലെ മകാറൻ വിമാനത്താവളത്തിൽ നിന്നും പലപ്പോഴും ചുവന്ന വരകളുള്ള ഹെലികോപ്റ്ററുകൾ ഏരിയ 51ലേക്ക് പറക്കാറുണ്ട്. എന്നാൽ, വിമാനത്താവളത്തിൽ ഈ ഹെലികോപ്ടറുകളെക്കുറിച്ച് യാതൊരു മുന്നറിയിപ്പും ഉണ്ടാകാറില്ല. ഗൂഗിൾ എർത്ത് അനുസരിച്ച്, പുതിയ നിർമ്മാണവും വിപുലീകരണങ്ങളും ഏരിയ 51ൽ തുടർച്ചയായി നടക്കുന്നു. അതിരാവിലെ, ഏരിയ 51 കാണാനെത്തുന്ന സന്ദർശകർക്ക് ആകാശത്ത് വിചിത്രമായ ലൈറ്റുകൾ മുകളിലേക്കും താഴേക്കും നീങ്ങുന്നത് കാണാൻ കഴിയും. വിമാനത്താവളത്തിൽ നിന്ന് തൊഴിലാളികളെ കൊണ്ടുപോകുന്ന ‘ജാനറ്റ്’ എന്ന സെമി-സീക്രട്ട് കരാർ യാത്രാ വിമാനമാണ് ഇവ. എന്തായാലും വിലക്കേർപ്പെടുത്തിയിട്ടുള്ളതുകൊണ്ടു തന്നെ ഈ സ്ഥലവുമായി ബന്ധപ്പെട്ട നിരവധി കഥകൾ ഇനിയും ഉണ്ടാകും.
Story highlights- Story Behind the Myth of Area 51