കുഴിനഖവും പൊട്ടലും അകറ്റി നഖങ്ങൾ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ചില മാർഗങ്ങൾ

സൗന്ദര്യ സംരക്ഷണത്തിൽ പലരും മതിയായ ശ്രദ്ധ നൽകാത്ത ഒന്നാണ് നഖങ്ങൾ. കാലുകൾക്കും കൈവിരലുകൾക്കും കൂടുതൽ ഭംഗി പകരാൻ നഖങ്ങളുടെ കൃത്യമായ പരിപാലനം ആവശ്യമാണ്. ചർമ്മത്തിനൊപ്പം നഖത്തിന് നൽകേണ്ട സംരക്ഷണ രീതികൾ അറിയാം.

നഖങ്ങളില്‍ ചിലപ്പോള്‍ കണ്ടുവരുന്ന വെള്ളപ്പാടുകള്‍ പ്രോട്ടീനിന്റെ അഭാവത്താലുണ്ടാകുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം.

നഖങ്ങൾ പൊട്ടുന്നതാണ് എല്ലാവരുടെയും ഒരു പ്രധാന പ്രശ്നം. അതിനൊരു പരിഹാരമാണ് ഒലിവ് ഓയിൽ.
100 മില്ലി ലിറ്റർ ഒലിവ് ഓയിൽ ചെറുതായി ചൂടാക്കി നഖങ്ങൾ 5 മിനിറ്റ് മുക്കിവയ്ക്കുക. ഇങ്ങനെ ദിവസങ്ങളോളം തുടർന്നാൽ നഖങ്ങൾ പൊട്ടുന്നത് തടയാൻ സാധിക്കും.

വിറ്റാമിൻ എ ജെൽ രൂപത്തിൽ വിപണിയിൽ ലഭ്യമാണ്. അവ നഖങ്ങളിൽ പുരട്ടിയാൽ കട്ടികുറഞ്ഞ നഖങ്ങൾക്ക് ബലമുണ്ടാകും. എളുപ്പത്തിൽ പൊട്ടുന്നത് തടയാനും സാധിക്കും.

നഖങ്ങളുടെ വളർച്ച വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. നാരങ്ങ നീര് ഉപയോഗിച്ച് ഒരാഴ്ചത്തേക്ക് ദിവസവും നഖങ്ങൾ മസ്സാജ് ചെയ്യുക.നഖങ്ങൾ ശക്തമാകുകയും നിറവ്യത്യാസങ്ങൾ മാറുകയും ചെയ്യും.

നഖത്തില്‍ കറപുരണ്ടത് മാറണമെങ്കില്‍ നാരങ്ങ നീരോ വിനാഗിരിയോ കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വെച്ച് കോട്ടണ്‍ ഉപയോഗിച്ച് തുടച്ചാല്‍ മതി. നഖത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ, വാസലിനോ പെട്രോളിയം ജെല്ലിയോ ഉപയോഗിച്ച്‌ ദിവസവും മസാജുചെയ്യുന്നത് നഖങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കും.

Read More: തട്ടിയാൽ സംഗീതം പൊഴിക്കുന്ന പാറക്കൂട്ടം; 20 കോടി വർഷം പഴക്കമുള്ള കാടിന് നടുവിലെ അത്ഭുതം

രണ്ടോമൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായിയുടച്ചു നഖങ്ങളും കൈപ്പത്തിയും ഉള്‍പ്പെടെ നന്നായി പൊതിഞ്ഞ് അരമണിക്കൂർ വിശ്രമിക്കുക. ഇതു മുടങ്ങാതെ ചെയ്‌താൽ നഖത്തിന് ഭംഗിയും തിളക്കവും കൂട്ടാം.

Story highlights- tips for nail protection