സംഗീത ഇതിഹാസം എസ് പി ബാലസുബ്രഹ്‌മണ്യത്തിന് ട്രിബ്യൂട്ടുമായി ഫ്ളവേഴ്സ് ടോപ് ബാന്‍ഡ്

October 6, 2020
Top singer-2 Tribute to SPB

മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്നാണ് വിശേഷിപ്പിക്കാറ്. ഇത് പലപ്പോഴും ശരിയാണെന്ന് തോന്നും. കാരണം അത്രമേല്‍ പ്രിയപ്പെട്ടവരെ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് മരണം കവര്‍ന്നെടുക്കുന്നത്. സംഗീത ഇതിഹാസം എസ് പി ബാലസുബ്രഹ്‌മണ്യത്തെ മരണം കവര്‍ന്നെടുത്ത വേദനയില്‍ നിന്നും മുക്തി നേടിയിട്ടില്ല കലാലോകം.

സംഗീതലോകത്തിന് ഒരിക്കലും നികത്താനാവാത്തതാണ് എസ് പി ബിയുടെ നഷ്ടം. അദ്ദേഹത്തിന്റെ പാട്ടോര്‍മ്മകള്‍ ഒരുകാലത്തും ആസ്വാദക മനസ്സുകളില്‍ നിന്നും കുടിയറങ്ങിപ്പോവുകയുമില്ല. എസ് പി ബാലസുബ്രഹ്‌മണ്യത്തിന് ഫ്‌ളവേഴ്‌സ് ടോപി ബാന്‍ഡ് ഒരുക്കിയ ട്രിബ്യൂട്ട് ശ്രദ്ധ നേടുന്നു. വാദ്യോപകരണങ്ങളില്‍ എസ് പി ബിയുടെ നിത്യസുന്ദര ഗാനങ്ങള്‍ മനോഹരമായ ഒരു നേര്‍ത്ത മഴനൂല് പോലെ പെയ്തിറങ്ങി ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2 വേദിയില്‍.

സെപ്റ്റംബര്‍ 25-നായിരുന്നു എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ മരണം. സംഗീത ലോകത്ത് പകരം വയ്ക്കാനില്ലാത്ത അതുല്യ കലാകാരന്റെ തീരാനഷ്ടത്തില്‍ നിരവധിപ്പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴും സൈബര്‍ ഇടങ്ങളില്‍ പോലും എസ് ബി ബാലസുബ്രഹ്‌മണ്യത്തിന്റെ പാട്ടോര്‍മ്മകള്‍ പ്രതിഫലിച്ചുകൊണ്ടേയിരിക്കുന്നു.

Story highlights: Top singer-2 Tribute to SPB