വലിച്ചെറിഞ്ഞ കുപ്പികൾകൊണ്ട് തീർത്ത വർണ്ണ മതിൽ; ശ്രദ്ധനേടി പ്രതീക്ഷയുടെ മതിൽ

മാലിന്യമുക്തമായ നഗരമെന്ന ആശയത്തിൽ നിന്നും ഉടലെടുത്ത വർണ്ണ മതിൽ ശ്രദ്ധ നേടുന്നു. വിനോദസഞ്ചാര കേന്ദ്രമായ മസൂറിയിൽ സഞ്ചാരികൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മനോഹരമായൊരു മതിൽ പണിതിരിക്കുകയാണ് നാട്ടുകാർ. 15000 പ്ലാസ്റ്റിക് കുപ്പികളിൽ നിന്നാണ് ‘വാൾ ഓഫ് ഹോപ്പ്’ എന്ന് പേരിട്ടിരിക്കുന്ന മതിൽ നിർമിച്ചിരിക്കുന്നത്.

എല്ലാ ആഴ്ചയിലും സഞ്ചാരികളെകൊണ്ട് നിറയുന്ന സ്ഥലമാണ് മസൂറി ഹിൽ സ്റ്റേഷൻ. വാരാന്ത്യത്തിൽ ഡൽഹിയിൽ നിന്നും പഞ്ചാബിൽ നിന്നുമൊക്കെ ആളുകൾ ഇവിടെക്കെത്തും. ഹിൽ‌സ്റ്റേഷനിലെത്തുമ്പോൾ യാത്രക്കാർ‌ക്ക് മാലിന്യം ഉപേക്ഷിക്കാതിരിക്കാൻ പ്രചോദനം നൽകാനുള്ള മസൂറിയിലെ ജനങ്ങളുടെ ശ്രമമാണ് ഈ ‘വാൾ‌ ഓഫ് ഹോപ്പ്’. ഗോവ മ്യൂസിയത്തിന്റെ സ്ഥാപകനായ സുബോദ് കെർക്കറാണ് മതിലിന്റെ രൂപകൽപ്പനയ്ക്ക് പിന്നിൽ. ഹിൽഡാരി പദ്ധതിയുടെ ഭാഗമാണ് മതിൽ. മസൂറിയെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഹിൽ സ്റ്റേഷനുകളിലൊന്നാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണിത്.

Read More: മോഹൻലാലിൻറെ നായികയായി ശ്രദ്ധ ശ്രീനാഥ്‌ അഞ്ചുവർഷത്തിനുശേഷം മലയാളത്തിലേക്ക്

യാത്രക്കാർ ഉപേക്ഷിച്ച കുപ്പികളിൽ നിന്നുമാണ് മതിൽ നിർമിച്ചത്. മതിൽ പണിയുന്നതിനായി സ്കൂളിൽ നിന്നും കോളേജുകളിൽ നിന്നുമായി 50 ഓളം വോളന്റിയർമാർ എത്തി. ഗ്രാമത്തിലെ നാട്ടുകാരും ഈ സംരംഭത്തിൽ പങ്കെടുത്തു. അവരെല്ലാം അനായാസമായി പ്രവർത്തിച്ചു ഈ പദ്ധതി വിജയകരമാക്കിയതായി ഹിൽദാരി ഗ്രൂപ്പിന്റെ പ്രോജക്ട് മാനേജർ അരവിന്ദ് ശുക്ല പറയുന്നു.

Story highlights- wall of hope