രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 38,074 പേര്‍ക്ക്

2216 new covid cases reported in Kerala

രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ കുറവ്. നേരിയ ആശ്വാസം നല്‍കുന്നതാണ് ഈ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,074 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്താകെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 85,91,731 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 448 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,27,059 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് ജീവന്‍ നഷ്ടമായത്.

Read more: ശരത്കാല ഭംഗിയില്‍ നിറഞ്ഞ് സംവൃത: ചിത്രം

പ്രതിദിന രോഗ ബാധിതരേക്കാള്‍ അധികം പേര്‍ രോഗത്തില്‍ നിന്നും മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,033 പേരാണ് കൊവിഡ് മുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 79,59,406 ആയി.

Story highlights: 38,074 new Covid 19 cases reported in India