ദന്തരോഗങ്ങളെ അവഗണിക്കരുത്, പല്ലിന് വേണം കൃത്യമായ കരുതൽ

പല്ലുവേദന കഠിനമാകുമ്പോള്‍ മാത്രമാണ് പലരും വൈദ്യസഹായം തേടുന്നതുപോലും. ഇത്തരം കാലതാമസം പല്ലുകളുടെ എന്നെന്നേയ്ക്കുമുള്ള നാശത്തിനു തന്നെ കാരണമാകുന്നു. പല്ലുകള്‍ക്ക് ഉണ്ടാകാറുള്ള ചില അസ്വസ്ഥതകളെ പ്രാരംഭത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ വലിയ രീതിയിലുള്ള കേടുപാടുകളില്‍ നിന്നും പല്ലിനെ സംരക്ഷിക്കാം.

പല്ലുവേദന പോലെത്തന്നെ പലരും ഇന്ന് നേരിടുന്ന ഒരു പ്രശ്‌നമാണ് മോണയില്‍ നിന്നുള്ള രക്തശ്രാവം. മോണയില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ തങ്ങി നിന്ന് പല്ലിന് കേടു വരാന്‍ തുടങ്ങുമ്പോഴാണ് ഇത്തരത്തില്‍ മോണകള്‍ക്കിടയില്‍ നിന്നും രക്തം പൊടിയുന്നത്. എന്നാല്‍ പല്ല് കൃത്യമായി ക്ലീന്‍ ചെയ്താല്‍ ഈ പ്രശ്‌നത്തില്‍ നിന്നും മുക്തി നേടാം. ഈ ലക്ഷണം കണ്ടു തുടങ്ങുമ്പോള്‍തന്നെ പല്ലിനെ വേണ്ടവിധം പരിപാലിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കേട് കൂടുകയും പല്ല് നശിച്ചുപോകാനും സാധ്യത ഉണ്ട്.

Read also:എങ്ങോട്ട് തിരിഞ്ഞാലും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ; അത്ഭുതമായി ഒരു ബിൽഡിങ്

ചെറിയ പൊത്തുകള്‍ പല്ലുകളില്‍ പ്രത്യക്ഷപ്പെടുന്നതാണ് പല്ല് കേടാകുന്നു എന്ന സൂചന നല്‍കുന്ന മറ്റൊരു ലക്ഷണം. ഈ ലക്ഷണം കണ്ടാല്‍ ദന്തഡോക്ടറിനെ സമീപിക്കുന്നതാണ് നല്ലത്. ചെറിയ പൊത്തുകള്‍ അടച്ചില്ലെങ്കില്‍ കേടു വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം പൊത്തുകള്‍ സേഫ്റ്റി പിന്‍, ഈര്‍ക്കില്‍ തുടങ്ങിയവ ഉപയോഗിച്ച് സ്വയം ക്ലീന്‍ ചെയ്യാന്‍ ശ്രമിക്കുന്നതും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകും.

Story Highlights: Common Dental Problems and Tooth Diseases