24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 41,810 പുതിയ കൊവിഡ് കേസുകള്‍

November 29, 2020
new Covid cases

ഇന്ത്യയില്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ 41,810 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 93,92,920 ആയി.

ഇവരില്‍ 4,53,956 ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 496 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1,36,696 പേരാണ് ഇന്ത്യയിലാകെ കൊവിഡ് മൂലം ഇതുവരെ മരണപ്പെട്ടത്.

Story highlights: India Latest Covid 19 Updates