‘ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം’- ചിത്രം പങ്കുവെച്ച് ഖുശ്‌ബു

November 26, 2020

സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് നടിയാണ് ഖുശ്‌ബു സുന്ദർ. വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട ഖുശ്‌ബു ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായിരുന്നു. സൗന്ദര്യ സംരക്ഷണ രഹസ്യങ്ങളും, കുടുംബ വിശേഷങ്ങളുമെല്ലാം ഖുശ്‌ബു പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടി.

മകൾ അവന്തികയുടെ ജനനത്തെക്കുറിച്ചാണ് ഖുശ്‌ബു പങ്കുവയ്ക്കുന്നത്. ‘ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. കുഞ്ഞിനെ ആദ്യമായി ചേര്‍ത്ത് എടുത്തിരിക്കുമ്പോഴുള്ള അനുഭവം വാക്കുകളില്‍ വിവരിക്കാനികില്ല. അവന്തിക എന്റെ കുഞ്ഞ്.. എല്ലാവരും വളരുകയും വളരെ ദൂരെ ആകുകയും ചെയ്‍തു ഇപ്പോൾ. സ്വന്തമായി പറക്കാനും സ്വപ്‍നം കാണുന്ന കാര്യങ്ങള്‍ നേടാനും അവര്‍ക്കിപ്പോഴാകും’- ഖുശ്ബുവിന്റെ വാക്കുകൾ.

കുഞ്ഞിനും ഭർത്താവ് സുന്ദർ സിയ്ക്കും ഒപ്പമുള്ള ചിത്രമാണ് ഖുശ്‌ബു പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ അൻപതാം പിറന്നാൾ ആഘോഷിച്ച ഖുശ്ബുവിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. സുഹൃത്തുക്കളെല്ലാം താരത്തിന് ഹൃദ്യമായ ആശംസയും അറിയിച്ചിരുന്നു. അതേസമയം, ലോക്ക് ഡൗൺ ദിനങ്ങളിൽ സിനിമാതിരക്കിൽ നിന്നും ഇടവേളയെടുത്ത് സൗന്ദര്യ സംരക്ഷണത്തിനായി സമയം മാറ്റിവയ്ക്കുകയാണ് ഖുശ്‌ബു.

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തതോടെ ഖുശ്‌ബു ശ്രദ്ധിക്കപ്പെട്ടു.

Read More: ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘കുമാരി’; ദുരൂഹത നിറഞ്ഞ മോഷൻ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

രജനികാന്ത്, കമലഹാസൻ, സത്യരാജ്,പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പമെല്ലാം ഖുശ്‌ബു വേഷമിട്ടിരുന്നു. തമിഴിലും മലയാളത്തിലും കന്നടയിലും സജീവമാണ് ഖുശ്‌ബു. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Story highlights- khushbu sharing throwback photo