തിളങ്ങുന്ന ചർമ്മത്തിന് എളുപ്പത്തിൽ ഒരു സൗന്ദര്യക്കൂട്ട്- വീഡിയോ പങ്കുവെച്ച് നദിയ മൊയ്തു

ചെറുപ്പം നിലനിർത്തുന്നവരിൽ മുൻപന്തിയിലാണ് നടി നദിയ മൊയ്തു. അൻപതുകളിലേക്ക് ചുവടിവയ്ക്കുന്ന നദിയ അന്നും ഇന്നും ഒരേപോലെതന്നെയാണ് കാഴ്ച്ചയിൽ.എപ്പോഴും ആരോഗ്യവതിയായും ചുറുചുറുക്കോടെയും സജീവമായിരിക്കുന്ന നദിയ തന്റെ ചർമ്മസംരക്ഷണ രഹസ്യങ്ങൾ പങ്കുവയ്ക്കുകയാണ്. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചർമ്മ സംരക്ഷണരീതിയോട് എന്നും മുഖം തിരിക്കാറുള്ള നദിയ തിളങ്ങുന്ന ചർമ്മത്തിന് വീട്ടിൽ എങ്ങനെ ഫെയ്സ് മാസ്ക് തയ്യാറാക്കാമെന്ന് പങ്കുവയ്ക്കുന്നു.

മൂന്നു ലളിതമായ ചേരുവകൾ ഉപയോഗിച്ചാണ് നദിയ ഫേസ് മാസ്‌ക് തയ്യാറാക്കുന്നത്. തിളങ്ങുന്ന ചർമ്മത്തിന് 2 ടീസ്പൂൺ തൈര്, 1 ടീസ്പൂൺ നാരങ്ങ നീര്, തേൻ എന്നിവ യോജിപ്പിച്ച മിശ്രിതമാണ് നദിയ ഉപയോഗിക്കുന്നത്. മുഖത്ത് ആ മാസ്‌ക് ഉപയോഗിക്കേണ്ട വിധവും നദിയ കാണിച്ചുതരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമാണ് നദിയ മൊയ്തു. ആരാധകരുമായി പതിവായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം.

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് നദിയ മൊയ്തു. ചുരുങ്ങിയ കാലം കൊണ്ട് നിരവധി അനശ്വര കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ നദിയക്ക് സാധിച്ചു. വിവാഹശേഷം ഒരു ഇടവേളയ്ക്ക് കഴിഞ്ഞ് വീണ്ടും സിനിമയിൽ നിറസാന്നിധ്യമാകുകയാണ് താരം.

സിനിമാ ഓർമ്മകളെ എന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്ന താരമാണ് നദിയ മൊയ്തു. സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ പതിവായി തന്റെ ആദ്യകാല സിനിമകളുടെ ഓർമ്മകൾ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് താരം. 80 കളിലും 90 കളുടെ തുടക്കത്തിലും മലയാളത്തിലെ സജീവ താരമായിരുന്നു നദിയ മൊയ്തു.

Read More: ‘ആകാശഗംഗയുടെ അമൂല്യമായ ഓർമ്മകൾ’- ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ച നടിയാണ് നദിയ മൊയ്തു. ‘ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’, ‘വധു ഡോക്ടറാണ്’ എന്നിവ നദിയയുടെ ജനപ്രിയ ചിത്രങ്ങളാണ് . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നദിയ മൊയ്ദു പ്രവർത്തിച്ചിട്ടുണ്ട്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹന്ലാലിനൊപ്പമാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. കീർത്തി സുരേഷ് നായികയാകുന്ന ‘മിസ് ഇന്ത്യ’യാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

Story highlights- nadiya moithu face pack