‘മൈക്കിൾ ജാക്സനാകാൻ ശ്രമിച്ചപ്പോൾ’- 32 വർഷം പഴക്കമുള്ള ചിത്രവുമായി അമിതാഭ് ബച്ചൻ

December 29, 2020

പോപ്പ് താരം മൈക്കിൾ ജാക്സൺ സംഗീതത്തിൽ മാത്രമല്ല, നൃത്തത്തിലും ഫാഷനിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. പലരും അദ്ദേഹത്തിന്റെ സ്റ്റൈലുകൾ അന്നും ,ഇന്നും പകർത്താറുണ്ട്. ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഗംഗ ജമുന സരസ്വതി എന്ന ചിത്രത്തിൽ മൈക്കിൾ ജാക്സന്റെ സ്റ്റൈൽ പകർത്തിയിരുന്നു. ഇപ്പോൾ ആ വേഷത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് താരം.

കറുത്ത ലെതർ ജാക്കറ്റും ലെതർ പാന്റും ധരിച്ച ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അമിതാഭ് കുറിക്കുന്നു- ‘ഞങ്ങളുടെ ഗംഗ ജമുന സരസ്വതി എന്ന സിനിമയിൽ എം‌ജെയെ പകർത്താൻ കഴിയുമെന്ന് മൻ‌മോഹൻ ദേശായി കരുതിയപ്പോൾ .. ഞാൻ എന്തൊരു പരാജയമായിരുന്നു !!’. എന്നാൽ ആ വേഷം മനോഹരമായിരുന്നുവെന്ന് അഭിപ്രായവുമായി താരങ്ങൾ എത്തി. നിരവധി ആരാധകരും അമിതാഭിന്റെ മൈക്കിൾ ജാക്സൺ ലുക്കിലുള്ള ചിത്രത്തിന് പ്രശംസ അറിയിച്ചു.

മൻ‌മോഹൻ‌ ദേശായി സംവിധാനം ചെയ്ത ‘ഗംഗ ജമുന സരസ്വതി’ 1988 ൽ പുറത്തിറങ്ങിയ ചിത്രമാണ്. അമിതാഭിനൊപ്പം മീനാക്ഷി ശേഷാദ്രി, ജയപ്രദ, മിഥുൻ ചക്രവർത്തി, അമരീഷ് പുരി, നിരുപ റോയ്, അരുണ ഇറാനി എന്നിവർ അഭിനയിച്ചു. ബോക്സ് ഓഫീസിൽ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും വർഷങ്ങൾക്ക് ശേഷം അമിതാഭിന്റെ ചിത്രം ശ്രദ്ധനേടുകയാണ്.

Read More: ധനുഷ് നായകനായ ‘പുതുപ്പേട്ട’ തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുന്നു

അതേസമയം, രൂക്ഷമായ കൊവിഡ് സാഹചര്യത്തിലും അമിതാഭ് ആതിഥേയത്വം വഹിക്കുന്ന കോൻ ബനേഗ ക്രോർപതിയുടെ ഷൂട്ടിംഗിലാണ്. ഈ വർഷം ആദ്യം ഗുലാബോ സീതാബോയിലൂടെ അമിതാഭ് ഡിജിറ്റൽ റീലിസിലും അരങ്ങേറ്റം കുറിച്ചിരുന്നു.

Story highlights- amitabh bachan about michael jackson look