അമിതാഭ് ബച്ചനെ നായകനാക്കി അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന ‘മെയ്ഡേ’- ചിത്രീകരണം ആരംഭിച്ചു

December 11, 2020

അമിതാഭ് ബച്ചനെ നായകനാക്കി അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന ‘മെയ്ഡേ’ ചിത്രീകരണം ആരംഭിച്ചു. ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് പുറമേ, നിർമ്മാതാവ് കൂടിയാണ് ദേവ്ഗൺ. ഏഴ് വർഷത്തിന് ശേഷം അമിതാഭ് ബച്ചനും അജയ് ദേവ്ഗണും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രാകുൽ പ്രീത് സിംഗ്, ആംഗിര ധാർ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ത്രില്ലർ ചിത്രമായ മെയ്ഡേയുടെ പൂജാ ചടങ്ങ് നടന്നത്. 2022 ഏപ്രിൽ 29 ന് ‘മെയ്ഡേ’ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അജയ് ദേവ്ഗൺ, അമിതാഭ് ബച്ചൻ എന്നിവർ മുമ്പ് ഖാക്കി, സത്യാഗ്രഹം തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

അജയ് ദേവ്ഗൺ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം, അമിതാഭ് ബച്ചൻ കോൻ ബനേഗ ക്രോർപതി അവതരിപ്പിക്കുന്നുമുണ്ട്. അദ്ദേഹം അഭിനയിച്ച അവസാന ചിത്രം ഗുലാബോ സീതാബോയാണ്. പ്രൈം വീഡിയോയിലാണ് സിനിമാ പുറത്തിറങ്ങിയത്. ചെഹ്രെ, ബ്രഹ്‌മാസ്‌ത്ര എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന സിനിമകൾ.

അജയ് ദേവ്ഗൺ അവസാനമായി അഭിനയിച്ചത് തൻഹാജിയിലാണ്. ‘ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ’, ‘മൈതാൻ’, ‘ആർ‌ആർ‌ആർ ‘എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Story highlights- Amitabh Bachchan-Ajay Devgn’s ‘MayDay’ goes on floors in Hyderabad