ലോക്ക് ഡൗൺ കാലത്ത് വർധിച്ച ശരീരഭാരം കുറയ്ക്കാം, കടുകിലൂടെ

കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ശരീരഭാരം കുറയ്ക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കാരണം, വിശപ്പ് കൂടുതൽ തോന്നാനാണ് പൊതുവെ സാധ്യത. ലോക്ക് ഡൗൺ കാലത്ത് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് ശരീരഭാരം വർധിച്ചത്. ഭാരം കുറയ്ക്കാൻ ഭക്ഷണത്തിലൂടെതന്നെ മാർഗമുള്ളപ്പോൾ ആശങ്കയുടെ ആവശ്യവുമില്ല.

ധാരാളം ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിലൂടെ ശരീരഭാരം കുറയ്ക്കാം. ഇവ നിങ്ങളുടെ മെറ്റബോളിസത്തെ വർധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. ദൈനംദിന ഭക്ഷണത്തിൽ അര ടീസ്പൂൺ കടുക് ചേർക്കുകയാണെങ്കിൽ, ഉറപ്പായും ശരീരഭാരം കുറയ്ക്കാം. മാത്രമല്ല, വേറെയുമുണ്ട് കടുകുകൊണ്ടുള്ള ഗുണങ്ങൾ.

സെലേനിയം, മഗ്‌നീഷ്യം എന്നിവ അടങ്ങിയ ഒന്നാണ് കടുക്. ഇത് ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ മഗ്‌നീഷ്യം ബിപി കുറയ്ക്കാനും സ്ത്രീകളിലെ ഉറക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ഒന്നാണ്.

മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് ഏറെ നല്ലതാണ്. ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും നല്ലതാണ് കടുക്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കടുക്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഏറ്റവും നല്ലതാണ് കടുക്. ഇതിലെ സോലുബിള്‍ ഡയറ്ററി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്. ഇതുകൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.

Read More: ’18 പേജസ്’ ചിത്രീകരണ തിരക്കിലേക്ക് ചേക്കേറി അനുപമ പരമേശ്വരൻ

കരോട്ടിനുകള്‍, ലൂട്ടെയ്ന്‍, എന്നിവ ധാരാളമായി കടുകിലടങ്ങിയിരിക്കുന്നു. ഇവയെല്ലാം ഒരുമിച്ച്‌ ലഭിക്കുന്നത് ആന്റി ഓക്‌സിഡന്റുകളെ ലഭ്യമാക്കുകയും പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ തടയുകയും ചെയ്യും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ് കടുക്.

Story highlights- How Can Mustard Seeds Help You Lose Weight?