ഇന്ത്യയില്‍ 31,118 പേര്‍ക്കുകൂടി കൊവിഡ് രോഗം

December 1, 2020
19,661

രാജ്യത്ത് 31,118 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ക്കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ സ്ഥിരീകരിക്കപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 94,62,810 ആയി. നിലവില്‍ രാജ്യത്ത് 4,35,603 സജീവ കൊവിഡ് കേസുകളാണുള്ളത്.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 482 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെ രാജ്യത്താകെ 1,37,621 പേരാണ് കൊവിഡ് രോഗം മൂലം മരണപ്പെട്ടത്.

അതേസമയം രോഗമുക്തി നിരക്കില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,985 പേരാണ് രോഗമുക്തരായത്. രാജ്യത്താകെ ഇതുവരെ 88,89,585 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി.

Story highlights: India 31,118 New covid positive cases reported