പേരും അഡ്രസും പണവുംവരെ ഉപേക്ഷിച്ച് കാടുകയറിയ ഡാനിയേൽ; പിന്നിൽ ഈ ചിന്ത

December 21, 2020

നഗരത്തിന്റെ തിരക്കുകൾ എല്ലാം ഒഴിവാക്കി സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം ആഗ്രഹിക്കുന്നവർ നിരവധിയാണ്. എന്നാൽ ഈ തിരക്കുകൾക്കൊപ്പം സ്വന്തം പേരും അഡ്രസും വരെ ഉപേക്ഷിച്ച് കാടുകയറിയ വ്യക്തിയാണ് ഡാനിയേൽ സുവലോ. കിഴങ്ങുകളും കായ്‌കളും ഭക്ഷിച്ച് കാടിനോട് ചേർന്നാണ് ഇപ്പോൾ ഡാനിയേൽ താമസിക്കുന്നത്.

ജോലിയും ബാങ്ക് അക്കൗണ്ടും ഒന്നും ഇല്ലാത്ത അദ്ദേഹം സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ പോലും സ്വീകരിക്കാൻ തയാറല്ല. ആദിമമനുഷ്യൻ പ്രകൃതിയോട് ചേർന്ന് ജീവിച്ചപ്പോൾ അനുഭവിച്ചതൊക്കെയാണ് ഇപ്പോൾ അദ്ദേഹവും അനുഭവിക്കുന്നത്. മലഞ്ചെരുവിലെ ഒരു ഗുഹയിലാണ് ഡാനിയേൽ ഇപ്പോൾ താമസിക്കുന്നത്. കായ്കളും കാടുകളിൽ നിന്നും ലഭിക്കുന്ന പഴങ്ങളുമൊക്കെയാണ് അദ്ദേഹം ഭക്ഷിക്കുന്നത്.

20 വർഷങ്ങൾ മുൻപ് അദ്ദേഹം സ്വന്തം കൈയിൽ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവൻ ഒരു ഫോൺ ബൂത്തിൽ ഉപേക്ഷിച്ചതാണ്. പിന്നീടങ്ങോട്ട് കൈയിൽ ഒന്നുമില്ലാതെ നാളെയെപ്പറ്റി ചിന്തിക്കാതെയുള്ള ഒരു ജീവിതമായിരുന്നു ഡാനിയേലിന്റേത്.

Read also:കര്‍ഷകപ്രതിഷേധത്തിന്റെ അലയൊലികളുമായി ബെല്ലാ ചാവോ ഗാനത്തിന്റെ പഞ്ചാബി വേര്‍ഷന്‍

അദ്ദേഹത്തിന്റെ സുഹൃത്തും എഴുത്തുകാരനുമായ മാർക്ക് സൺഡീൻ അദ്ദേഹത്തെക്കുറിച്ച് തന്റെ പുസ്തകത്തിൽ എഴുതിയതോടെയാണ് ഡാനിയേലിനെക്കുറിച്ച് കൂടുതൽ ആളുകൾ അറിഞ്ഞത്. സാധാരണ കുടുംബത്തിൽ ജനിച്ച ഡാനിയേൽ ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചിരുന്നു. ഷെഫ് ആയി ജോലി ന്നോക്കിയിരുന്ന അദ്ദേഹം സമൂഹത്തിലെ പണം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തെക്കുറിച്ച് വളരെയധികം വേദനിച്ചിരുന്നു. ഐ ചിന്തയാണ് എല്ലാം ഉപേക്ഷിച്ച് ലളിതമായ ജീവിതം നയിക്കാൻ ഡാനിയേലിനെ പ്രേരിപ്പിച്ചതും.

ഡാനിയേൽ ഷെല്ലാബർഗർ എന്നാണ് ഡാനിയേലിന്റെ യഥാർത്ഥ പേര്. പിന്നീട് മണ്ണ് എന്നർത്ഥം വരുന്ന സുവലോ എന്ന പേര് അദ്ദേഹം സ്വീകരിക്കുക ആയിരുന്നു.

Story Highlights: moneyless man lives in a cave